Chapter Title : വശീകരണ മന്ത്രം 17 [ചാണക്യൻ]
സമയം കലമാനിന്റെ പിന്നിലുണ്ടായിരുന്ന പൊന്തക്കാട്ടിൽ നിന്നും ഒരു ശബ്ദം പുറപ്പെട്ടു.
വ്റൂം.................. വ്റൂം..................
കർണഘടോരമായ ശബ്ദത്തോടൊപ്പം ഉണ്ടായ കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ വെളിച്ചത്തിൽ ആ തേൻ വനമൊന്ന് കിടുങ്ങി.
കാഞ്ചിയിൽ വിരലമർന്നതും കലമാൻ ഭയന്നോടിയതും ഒരുമിച്ചായിരുന്നു.
ഠോ................ഠോ............
ഉന്നം തെറ്റിയ വെടിയുണ്ടകൾ ഏതോ മരത്തിൽ ചെന്നു പതിച്ചു.
അപ്പോൾ പൊന്തക്കാട്ടിൽ നിന്നും ഒരു റോയൽ എൻഫീൽഡ് ഹുങ്കാര ശബ്ദത്തോടെ വെളിയിലേക്ക് ചാടി.
ഖഡ്.... ഖഡ്..... ഖഡ്.....ഖഡ്
മുന്നിലേക്ക് ചാടി വന്ന റോയൽ എൻഫീൽഡിന്റെ മുൻചക്രം അതിൽ നിന്നും വേർപെട്ട് ദൂരേക്ക് ശക്തിയിൽ തെറിച്ചു.
ശക്തിയിൽ ചിതറി തെറിച്ചുവന്ന ചക്രം മരച്ചില്ലയിൽ മറഞ്ഞിരുന്നയാളെ ചെന്നു പ്രഹരിച്ചു.
ആാാ........ ഹ്..........
ചക്രത്തിൽ നിന്നുമേറ്റ പ്രഹരത്താൽ നിലതെറ്റി അയാൾ നിലം പതിച്ചു..
എല്ല് നുറുങ്ങുന്ന വേദനയോടെ അയാൾ നടു ഉഴിഞ്ഞു കൊണ്ടു പയ്യെ എണീറ്റു.
മുന്നിലേക്ക് നോക്കിയ അയാൾ കണ്ടത് പാറ പ്പുറത്ത് ഹുങ്കാര ശബ്ദത്തോടെ രാജാകീയമായി ഇരിക്കുന്ന ഒരു റോയൽ എൻഫീൽഡിനെ ആയിരുന്നു.
അതിൽ ഇരിക്കുന്ന ഒരു അവ്യക്ത രൂപമേ അയാൾ കണ്ടുള്ളു.
പൊടുന്നനെ എവിടുന്നോ ഉരുണ്ടു വന്ന ടയർ ആ റോയൽ എൻഫീൽഡ് ന്റെ ഫ്രണ്ട് മാഡ്ഗാഡിന്റെ അടിയിലേക്ക് ശബ്ദത്തോടെ ഓടി കയറുന്നത് അയാൾ ഞെട്ടലോടെ കണ്ടു നിന്നു.
ടയർ പൂർവ സ്ഥിതിയിൽ ആയതും ആ ബുള്ളറ്റ് ആ പാറ പുറത്ത് നിന്നും താഴേക്ക് എടുത്തു ചാടി.
മതിയായ ശബ്ദത്തോടെ മുന്നിലേക്ക് എടുത്തു ചാടിയ ആ ബുള്ളറ്റ് കണ്ടു അയാൾ ഭയന്ന് പിന്നിലേക്ക് മലച്ചു വീണു.
ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിയുന്നതോടൊപ്പം ആ വനമാകെ അതിന്റെ മുഴക്കം പ്രകമ്പനം സൃഷ്ടിച്ചു.
ബുള്ളറ്റിന്റെ ഹെഡ് ലാമ്പിലെ പ്രകാശം പയ്യെ അവ്യക്ത രൂപത്തിന് നേരെ പതിച്ചു.
ദ്....... ദ്...... ദവ്....... ദേവേട്ട....... ൻ
പഴക്കം ചെന്ന ഓർമയിൽ ആ മുഖം തെളിഞ്ഞു വന്നതും അയാളുടെ ശബ്ദം വിറച്ചു.
മിഴികൾ വിടർന്നു.
ശ്വാസം പോലും തെല്ലോന്ന് നിലച്ചു.
ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് ദേവൻ കൊലവെറിയോടെ അട്ടഹസിച്ചു.
അത് കണ്ടതും വേലപ്പന് തന്റെ ജീവൻ പോകുന്ന പോലെ തോന്നി.
പാതി മരവിച്ച ശരീരം പോലെയായിരുന്നു അന്നേരം.
23 വർഷങ്ങൾ
💬 Comments
View all comments