വശീകരണ മന്ത്രം 18 [ചാണക്യൻ][Season-01][Climax]
📝 Ongoing
👁 140079 views ❤ 441 likes 💬 76 comments
വശീകരണ മന്ത്രം 18 Vasheekarana Manthram Part 18 | Author : Chankyan | Previous Part
(കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു.
അദ്ദേഹം മാനത്തേക്ക് നോക്കി വീണ്ടും കൈകൾ ഉയർത്തി.
വീണ്ടും അതേ മുഴക്കത്തിൽ അതേ കൊള്ളിയാൻ മാനത്ത് രൂപപ്പെട്ടു.
അതു കണ്ടതും ചിരിയോടെ ആ അഘോരി സമയം ഒട്ടും പഴക്കാതെ തന്റെ ഇരു കൈകളും 2 തവണ വീതം കൊട്ടി കൊണ്ട് താഴേക്ക് വലിച്ചു.
ആ സമയം ആ കൊള്ളിയാൻ വളഞ്ഞു പുളഞ്ഞു വന്നു സാരംഗിയും അഘോരിയുമുള്ള ആ ബോട്ടിൽ വന്നു പതിച്ചു.
അത് പതിച്ച മാത്രയിൽ ആ ബോട്ട് വലിയ സ്ഫോടനത്തോടെ ചിന്നി ചിതറി.
മിന്നലേറ്റ സാരംഗിയും അഘോരിയും ഡ്രാഗൺസ് ട്രയാങ്കിളിലെ അപകട ചുഴിയിലേക്കാണ് വീണത്.
ചുഴിയിലകപ്പെട്ട സാരംഗി പൊടുന്നനെ ബോധരഹിതയാവുകയും ചുഴി അവളെ തന്നിലേക്ക് ആവഹിക്കുകയും വിഴുങ്ങുകയും ചെയ്തു
—————————————————-
-സെക്കന്റുകൾക്ക് മുന്നേ-
അഘോരി തന്റെ കൈകൾ കൊണ്ട് ഇടി മിന്നലിനെ നിയന്ത്രിക്കുന്ന കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.
എങ്കിലും ഭയം ലവലേശമന്യേ അവളെ വിട്ടു പോയിട്ടില്ലായിരുന്നു.
അതിശക്തമായ പ്രഹര ശേഷിയുള്ള കൊള്ളിയാൻ ത
💬 Comments
View all comments