0%

Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
നിന്നും നയനങ്ങൾ തുറന്ന് ഉണർന്ന അവർ ഹോമകുണ്ഡത്തിനു ചാരേ ഉള്ള ഓട്ടുരുളിയിലേക്ക് മിഴികൾ പായിക്കുന്നു. അവിടെ ആ ഉരുളിയിൽ ചന്ദന നിറത്തിൽ ജലം നിറഞ്ഞു കിടക്കുന്നു. സന്യാസിനി അതിലേക്ക് ഉറ്റു നോക്കിയപ്പോൾ ഓട്ടുരുളിയിൽ ജലോപരിതലത്തിൽ ഒരു യുവാവിന്റെയും കന്യകയുടെയും ദൃശ്യം അനാവൃതമായി. ഒരു ഇടുങ്ങിയ മുറിയിൽ വച്ചു ആലിംഗനബദ്ധരായി പരസ്പരം ചുണ്ടുകൾ ചേർത്ത് ചുംബിക്കുന്ന യുവാവും കന്യകയും. അതു വീക്ഷിച്ചപ്പോഴേക്കും നനുത്ത പുഞ്ചിരിയോടെ ആ സന്യാസിനി ഓട്ടുരുളിയിളെ ജലോപരിതലത്തിൽ കൈ ഓടിച്ചതും അതിൽ പ്രകടമായ ദൃശ്യങ്ങൾ ഓളപ്പരപ്പിനു അനുസരിച്ചു  അവ്യക്തമാകാൻ തുടങ്ങി.
പതിയെ അതു മങ്ങി മങ്ങി പഴയ അവസ്ഥയായി മാറി. ഇത് കണ്ട സന്യാസി ശ്രേഷ്ഠൻ തൊഴു കൈയോടെ അവരെ വണങ്ങി. "സ്വാമിനി.. ആ മന്ത്രം ആ യുവാവ് പ്രാപ്തമാക്കി അല്ലെ? " "അതേ ശിഷ്യ . അയാൾ അതു സ്വായത്തമാക്കി. " "സ്വാമിനി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? " "അതിന്റെ പരിണിത ഫലം അയാൾ നേരിട്ടേ മതിയാകൂ... ഏറ്റവും അവസാനം ആയിരിക്കും ആ പ്രതിസന്ധി അയാളെ നേരിടുക. അയാളെ തേടി ആ പ്രതിയോഗി എത്തും. ഒരുപക്ഷെ അവൻ മരണപ്പെട്ടേക്കാം അല്ലെങ്കിൽ അതിജീവിച്ചേക്കാം. എല്ലാം ജഗദീശ്വരന്റെ കയ്യിൽ. ഹെയ് അനന്തു കൃഷ്ണാ... നീ എന്നെ തേടി വരും. ഈ മായാമോഹിനിയെ തേടി വരും. നിന്റെ നിയോഗത്തിലേക്കുള്ള ആദ്യ ചുവട് എന്നിൽ നിന്നും ആയിരിക്കും. അതിനു നീ എന്നെ കണ്ടെത്തിയേ തീരൂ.. നാം കാത്തിരിക്കുന്നു നിന്റെ ആഗമനത്തിനായി. " ആർത്തട്ടഹസിച്ചുകൊണ്ടു സ്വാമിനി സാവധാനം മിഴികൾ പൂട്ടി  ധ്യാനമഗ്നയായി.സന്യാസി ശ്രേഷ്ഠൻ അവരെ നോക്കി കൈകൾ കൂപ്പി വണങ്ങി.

💬 Comments

View all comments