Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]
------------------------------------------------------
വീട്ടിലേക്ക് ബൈക്ക് കയറ്റി വച്ചു ഓഫ് ചെയ്തു അനന്തുവും ശിവയും ചാടിയിറങ്ങി. അപ്പോഴേക്കും മാലതി അവിടേക്ക് വന്നെത്തി
"ആഹാ മക്കൾ വന്നോ? "
"പിന്നില്ലേ... ടീച്ചറമ്മ നേരത്തെ വന്നോ ? " ശിവ കൊഞ്ചലോടെ മാലതിയുടെ കവിളുകൾ പിച്ചി വലിച്ചു.
"പിന്നെ വരാതെ.. മക്കൾക്ക് ഇഷ്ട്ടമുള്ള ഉള്ളിവട ആക്കുവായിരുന്നു. "അമ്മ മാലതി ഉത്സാഹത്തോടെ പറഞ്ഞു.
"അതു പൊളിച്ചു.. എനിക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ടമ്മേ ." അനന്തു വയറു തടവിക്കൊണ്ട് വീടിനു ഉള്ളിലേക്ക് കയറി
"എങ്കിൽ പോയി ആനയെ തിന്നടാ മരമാക്രി" ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.
"മാക്രി നിന്റെ കെട്ടിയോൻ "
"അമ്മേ കണ്ടോ എന്റെ കെട്ടിയോനെ പറയുന്നത്? " ശിവ കള്ള കരച്ചിൽ തുടങ്ങി.
"തുടങ്ങി രണ്ടും കൂടി. മടുത്തു ഞാൻ. എന്നെ ഒറ്റക്ക് കഷ്ട്ടപെടുത്താൻ ആണല്ലേ നേരത്തെ അങ്ങ് പോയത് ? " ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അനന്തുവിന്റെയും ശിവയുടെയും അച്ഛന്റെ ഫോട്ടോയിലേക്ക് മാലതി ഉറ്റു നോക്കി.
പതുക്കെ സാരിയുടെ കോന്തലകൊണ്ടു ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു അവർ അടുക്കളയിലേക്ക് പോയി. ശിവയും അനന്തുവും ഓടി വന്നു മാലതിയെ ഇറുക്കി കെട്ടിപിടിച്ചു. മാലതി രണ്ടുപേരെയും ചേർത്ത് പിടിച്ചു
"അച്ഛനു പകരം ഒരു തടി മാടനെയും ചീവീടിനെയും അമ്മക്ക് കിട്ടിയില്ലേ... അപ്പൊ ടീച്ചറമ്മ ഹാപ്പി അല്ലെ? " അനന്തു മാലതിയുടെ തോളിൽ തല ചായ്ച്ചു.
"അതേടാ അച്ഛൻ എനിക്ക് രണ്ടു ചുണക്കുട്ടികളെ തന്നില്ലേ അമ്മ ഹാപ്പി ആണ് കേട്ടോ "
അനന്തുവിന്റെ കവിളിലും ശിവയുടെ നെറ്റിയിലും മാലതി ചുണ്ടുകൾ അമർത്തി. അമ്മയുടെ ഒപ്പം ചായ കുടിച്ചു
💬 Comments
View all comments