Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
വൺ വീക്ക് കഴിഞ്ഞു വരും.. അപ്പൊ കാണാവേ.. ഉമ്മാ "
മെസ്സേജ് വായിച്ചു കഴിഞ്ഞതും അനന്തു സ്തബ്ധനായിപോയി. നാളെ കഴിഞ്ഞാൽ അവർ തറവാട്ടിലേക്ക് പോകുന്നതിനാൽ ഇന്ദുവിനെ ഇനി കാണാൻ പറ്റില്ലല്ലോ എന്ന ചിന്ത അവനെ നിരാശപെടുത്തി.
പോയി കഴിഞ്ഞാൽ ഉടനെ തിരിച്ചു വരാൻ ഒന്നും പറ്റൂല എന്നൊരു ഊഹം അവനു ഉണ്ടായിരുന്നു. നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ അവൻ റൂമിലൂടെ നടന്നു.
വൈകുന്നേരം കഴിഞ്ഞു മാലതിയും അനന്തുവും ശിവയും അയൽവീടുകളിൽ പോയി. തറവാട്ടിലേക്ക് പോകുന്ന കാര്യം അവരോടു സൂചിപ്പിച്ചു.
വർഷങ്ങൾക്ക് ശേഷം മുത്തശ്ശിയെ കാണാൻ പോകുന്ന സന്തോഷം അമ്മയുടെ മുഖത്തു പ്രകടമാണെന്നു അവൻ ഓർത്തു.
രാത്രി ഭക്ഷണത്തിനിടെ മൂവരും പോകുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തുകൊണ്ടിരുന്നത്.
ഭക്ഷണത്തിനു ശേഷം ബെഡിലേക്ക് കിടന്ന അനന്തു തറവാട്ടിലേക്ക് പോകുന്നതിനെ കുറിച്ച് സ്നേഹയുമായും രാഹുലുമായും ചർച്ച ചെയ്തു.
ഇരുവർക്കും അത് സമ്മതമുള്ള കാര്യം ആയിരുന്നു.അങ്ങനെ ഓരോ കാര്യങ്ങൾ ഓർത്തു കൊണ്ടു അനന്തു മയക്കത്തിലേക്ക് വഴുതി വീണു.
പിറ്റേ ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അനന്തു മയക്കം വിട്ടു ഉണർന്നത്. അവൻ കണ്ണുകൾ അമർത്തി തിരുമ്മി കോട്ടുവാ ഇട്ടുകൊണ്ട് ഫോൺ എടുത്തു ചെവിയിലേക്ക് ചേർത്തു.
"ഹലോ "
"ഡാ ചെക്കാ നീ എണീറ്റെ ഉള്ളോ ? " സ്നേഹയുടെ പരിഭവം നിറഞ്ഞ ചോദ്യം കേട്ടതും അവനിൽ നിന്നും ഉറക്കപ്പിച്ച് വിട്ടകന്നു.
"അതെന്നെ ഇപ്പൊ കണ്ണു തുറന്നതേ ഉള്ളു "
"ഡാ പൊട്ടാ വേഗം എണീറ്റു 10 മണി ആവുമ്പോഴേക്ക് വീട്ടിലേക്ക് വാ ഞാൻ കാത്തിരിക്കും." സ്നേഹ കാൾ കട്ട് ചെയ്തു.
💬 Comments
View all comments