Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
"ആഹാ അമ്മക്കുട്ടിക്ക് നാണം വരുന്നോ? " അനന്തു മാലതിയെ കളിയാക്കി.
"
എന്നിട്ട് എന്തായി അമ്മേ? " ശിവ കഥ കേൾക്കാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
അങ്ങനെ അന്ന് ഞങ്ങൾ കണ്ണും കണ്ണും നോക്കിനിന്നു. അത് കഴിഞ്ഞ് നാട്ടിലെ ഉത്സവത്തിന് വീണ്ടും ഞാൻ ഏട്ടനെ കണ്ടു. അന്ന് എന്റെ പുറകെ കുറേ പുള്ളിക്കാരൻ നടന്നു.പിന്നെ ഇടക്കിടക്ക് എന്നെ കാണാൻ വരാൻ തുടങ്ങി.അങ്ങനെ കണ്ട് കണ്ട് ഞാനും ഏട്ടനെ ഇഷ്ട്ടപെട്ടു തുടങ്ങി. പിന്നെ എന്റെ കൂട്ടുകാരി വഴി ഞങ്ങൾ പരസ്പരം ഹൃദയം കൈ മാറി. ഒരുപാട് കത്തുകൾ ഞാൻ ഏട്ടനും ഏട്ടൻ എനിക്കും എഴുതി. കത്തുകളിലൂടെ ഞങ്ങൾ പ്രണയിച്ചു.അവസാനം എനിക്ക് ഒരു കല്യാണാലോചന വന്നപ്പോൾ ഗത്യന്തരമില്ലാതെ ഞങ്ങൾ ഒളിച്ചോടി. അവർ ഞങ്ങളെ കുറേ അന്വേഷിച്ചെങ്കിലും കണ്ടു കിട്ടിയില്ല.അങ്ങനെ ഞാനും ഏട്ടനും കല്യാണം കഴിഞ്ഞു ഒരുമിച്ചു താമസിക്കാൻ തുടങ്ങി ഇവിടെ.മരിക്കുന്നതുവരെ എന്നെ പൊന്നുപോലെയാ നോക്കിയേ എന്റെ ഏട്ടൻ " മാലതി വിതുമ്പിക്കൊണ്ട് പറഞ്ഞു.
അനന്തുവും ശിവയും മാലതിയെ കെട്ടിപിടിച്ചിരുന്നു അവളെ ആശ്വസിപ്പിച്ചു.വരാൻ പോകുന്ന നല്ല ദിവസങ്ങൾ ആയിരുന്നു അവളുടെ മനസ്സ് നിറയെ.
"അല്ല അമ്മേ മുത്തശ്ശനും അമ്മാവനും എന്തിനാ ഏട്ടനെ നോക്കി ദേവാ എന്ന് വിളിച്ചേ?"? ശിവ സംശയം പ്രകടിപ്പിച്ചു.
"അതോ അത് നിങ്ങൾക്ക് സർപ്രൈസ്" മാലതി പൊട്ടിചിരിച്ചുകൊണ്ടു പറഞ്ഞു.
പതിയെ റൂമിലേക്ക് ചെന്ന അനന്തു ഫോൺ എടുത്തു നോക്കിയപ്പോൾ ഇന്ദുവിന്റെ മെസ്സേജ് വന്നത് കണ്ടു. ആകാംക്ഷയോടെ അവൻ ഫോൺ തുറന്നു നോക്കി. മെസ്സേജിലൂടെ അവന്റെ കണ്ണുകൾ ഓടി നടന്നു
"അനന്തു കുറച്ചു ബിസി ആയിപോയി. ഞാൻ ഇപ്പൊ എന്റെ വീട്ടിലാ...
💬 Comments
View all comments