Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
ഓർത്തപ്പോൾ അനന്തു വല്ലാതെ സങ്കടത്തിൽ ആയി.
ഒരു റാണിയെ പോലെ ജീവിക്കേണ്ട അമ്മയാണ് തന്റെ മുൻപിൽ ഇങ്ങനെ കരുവാളിച്ചു മെലിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങളും ഇട്ട് നിൽക്കുന്നത് എന്ന് ഓർത്തപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
"അമ്മേ എനിക്ക് അമ്മയുടെ വീടിനെ കുറിച്ചും നാടിനെ കുറിച്ചും ഒക്കെ കേൾക്കണം." ശിവ മാലതിയോടു കൊഞ്ചി
"അതിനെന്താ മോളെ പറയാലോ.. ഞാൻ ജനിച്ചു വളർന്നത് ദേശം എന്ന ഗ്രാമത്തിൽ ആണ്. ആ ഗ്രാമത്തിലെ ഗ്രാമത്തലവൻ ആണ് എന്റെ അച്ഛൻ..അതായതു നിങ്ങളുടെ മുത്തശ്ശൻ. ആ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ പവർ ഉള്ളത് എന്റെ അച്ഛനാണ് .അവിടുത്തെ ജനങ്ങളുടെ ജീവിതവും ക്ഷേമവും ഒക്കെ അച്ഛന്റെ കുടുംബം ആയിരുന്നു നോക്കി നടത്തിയിരുന്നത്. ആ ഗ്രാമം മൊത്തം അച്ഛന്റെ കുടുംബത്തിന്റെ ആയിരുന്നു.അവിടുത്തെ കൃഷി ഒക്കെ നോക്കി നടത്തുന്നതും ആളുകൾക്ക് ഉപജീവന മാർഗം നല്കിയിരുന്നതും ഞങ്ങടെ കുടുംബം ആണ്. അങ്ങനെ ആണ് ഒരിക്കൽ അച്ഛന് അമ്മയുമായുള്ള കല്യാണം ഉറപ്പിച്ചത്. "
"മുത്തശ്ശിയുമായോ ? "ശിവ പെട്ടെന്നു ഉത്സാഹത്തോടെ ചോദിച്ചു.
"അതേലോ നിങ്ങടെ മുത്തശ്ശിയുമായി.അങ്ങനെ കല്യാണത്തിന് ശേഷം അവർക്ക് 6 മക്കൾ ഉണ്ടായി. ഏറ്റവും ഇളയത് ഞാൻ ആയിരുന്നു. അതുകൊണ്ട് തന്നെ എന്നോട് എല്ലാവർക്കും ഭയങ്കര വാത്സല്യവും സ്നേഹവും ആയിരുന്നു. അങ്ങനെ ഞാൻ വളർന്നു വലുതായി പിഡിസിയ്ക്ക് പഠിക്കുമ്പോഴായിരുന്നു കലോത്സവത്തിന് പന്തൽ പണിയ്ക്ക് വന്ന കോലൻ മുടിയുള്ള നീണ്ടു മെലിഞ്ഞ ഒരാളെ കണ്ടു മുട്ടുന്നുന്നത്."
"ആഹാ അത് അച്ഛനല്ലേ? " അനന്തു അമ്മയെ നോക്കി പല്ലിളിച്ചു
"അതെ" മാലതിക്ക് വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നപോലെ തോന്നി. അവൾ ലജ്ജയോടെ അവരെ നോക്കി.
💬 Comments
View all comments