Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
അവൾ ഓരോ കാര്യങ്ങളും ഓർമയിൽ നിന്നും പറഞ്ഞു കൊടുത്തു.അമ്മ ആ പഴയ ഏഴാം ക്ലാസ്‌കാരിയായി മാറിയെന്നു അനന്തുവിന് തോന്നി.മാലതി സന്തോഷം കൊണ്ടു വീർപ്പുമുട്ടി.
"മോനെ അത് കണ്ടോ ? " കുറച്ചു മാറി ഒരു കിണറ്റിനു സമീപം പുതുക്കി പണിഞ്ഞ ഷെഡിലേക്ക് നോക്കി മാലതി കൈ ചൂണ്ടി കാണിച്ചു.
"എന്താ അമ്മേ അത്? "
"മോനെ അത് ഞാൻ ഇവിടെ പഠിക്കുന്ന സമയത്തു അവിടായിരുന്നു ഞങ്ങളുടെ കഞ്ഞിപ്പുര .ജാനുചേച്ചിയായിരുന്നു ഞങ്ങൾക്ക് കഞ്ഞി വച്ചു തന്നുകൊണ്ടിരുന്നത്. "
"അയ്യേ പഠിക്കാൻ വന്നാലും തീറ്റയുടെ വിചാരം മാത്രേയുള്ളൂ അല്ലെ ? "
അനന്തു മാലതിയെ കളിയാക്കി. അവൾ അവനെ തല്ലാനായി കയ്യോങ്ങിയപ്പോൾ അനന്തു ഒഴിഞ്ഞു മാറി. അങ്ങനെ മുന്നോട്ട് നടക്കുന്ന സമയത്താണ് അങ്ങേ മൂലയിൽ ഒരു പഴഞ്ചൻ കെട്ടിടം കണ്ടത്.
മാലതി അങ്ങോട്ടേക്ക് വേഗം നടന്നു. അനന്തു പുറകെ നടന്നെത്തി.മാലതി ആ ക്ലാസ്സ് മുറിയിലേക്ക് കയറി.പെട്ടെന്നു അവൾ പഴയ ആ ഒന്നാം ക്ലാസ്സുകാരി ആയി മാറി.
"അനന്തു ഈ റൂമിലാ അമ്മ ഒന്നാം ക്ലാസ്സിൽ പഠിച്ചേ " മാലതി ആ ക്ലാസ്സ് മുറിയുടെ പഴമയുടെ ഗന്ധം ആവോളം നുകർന്നുകൊണ്ട് പറഞ്ഞു.
തന്റെ നാടും വീടും കൂട്ടുകാരെയും ഒക്കെ വിട്ടു പോകേണ്ടി വന്നതിൽ അവളുടെ ഹൃദയം വിങ്ങി. ഇത് മനസ്സിലാക്കിയ അനന്തു ബാക്കി ഒന്നും കാണാൻ നിക്കാതെ മാലതിയുടെ കൈ പിടിച്ചു കാറിനു സമീപത്തേക്ക് നടന്നു.
അപ്പോഴും മാലതിയ്ക്ക് തന്നിൽ വല്ലാത്തൊരു അനുഭൂതി വന്നു നിറയുന്നതായി തോന്നി.അനന്തു അമ്മയെ കാറിലേക്ക് കയറ്റി പതിയെ ഫ്രന്റ് സീറ്റിലേക്ക് കയറിരുന്നു.
ഡ്രൈവർ ചേട്ടൻ പതുക്കെ വണ്ടി മുന്നോട്ട് എടുത്തു. അല്പ ദൂരം പിന്നിട്ടപ്പോൾ വിശാലമായ ഒരു നെൽപ്പാടം റോഡിന്റെ ഇരു വശത്തുമായി കാണപ്പെട്ടു.
സിറ്റിയിൽ നിന്നും ഗ്രാമീണതയിലേക്ക് എത്തിയതിന്റെ നവ്യാനുഭൂതി അവൻ ആവോളം നുകർന്നു. പാടത്തിൽ ട്രാക്ടർ കൊണ്ടു ഉഴുതുമറിക്കുന്ന ഏതോ ഒരു കർഷകൻ. അങ്ങിങ്ങായി കുറേ ഞാറു നടുന്ന സ്ത്രീ പുരുഷ ജനങ്ങൾ.
ഇതൊക്കെ കണ്ട് ആസ്വദിച്ചു അനന്തു ഇരുന്നു. ഒരു ചെറിയ കലുങ്ക് കയറി കാർ വലത്തോട്ടെക്ക് തിരിഞ്ഞപ്പോൾ റോഡ് സൈഡിൽ പ്രൗഢിയോടെ
💬 Comments
View all comments