Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
ഉഷാറോടെ എല്ലാ പണികളും ചെയ്തുകൊണ്ടിരുന്നു.കുറച്ചു കഴിഞ്ഞു മടുപ്പ് തോന്നിയതും അനന്തു ടി വി യിലേക്ക് കണ്ണും നട്ട് സ്നേഹയുമായി ഇടപഴകിയ കാര്യങ്ങൾ അയവിറക്കി.
അന്നത്തെ ദിവസത്തെ ശേഷിച്ച സമയം പാക്കിങ് കൊണ്ടും വീട് വൃത്തിയാക്കലും കൊണ്ടു തീർന്നു. രാത്രി ഭക്ഷണത്തിനു ശേഷം അനന്തു അവശതയോടെ റൂമിലേക്ക് വന്നു കിടന്നു.
കിടന്ന കിടപ്പിലേ അവൻ മയങ്ങി പോയി.പിറ്റേ ദിവസം രാവിലെ അമ്മ കുലുക്കി വിളിച്ചപ്പോൾ അനന്തു ഞെട്ടിപിടഞ്ഞെണീറ്റു. വേഗം കുളിയും പല്ലു തേപ്പും കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു.
"അനന്തു ഒരു മണിക്കൂർ കഴിഞ്ഞിട്ട് വണ്ടി വരുമെന്നാ ഏട്ടൻ പറഞ്ഞേ വേഗം റെഡി ആവ് "
"അല്ല അമ്മേ നമുക്ക് വണ്ടി ആക്കി പോയാൽ പോരെ അവരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ? "
"മോനെ അതു വേണ്ട ഏട്ടൻ പറയുന്നത് പോലെ നമുക്ക് അനുസരിക്കാം അതുമതി." മാലതി ഒരു താക്കീത് എന്ന പോലെ പറഞ്ഞു.
അനന്തു മിണ്ടാതെ ഭക്ഷണം കഴിച്ചു നേരെ മുത്തശ്ശന്റെ മുറിയിലേക്ക് ചെന്നു. അവിടെ കട്ടിലിൽ കിടന്നു കുറച്ചു നേരം അവൻ ചിന്തയിൽ ആണ്ടു.
ഈ വീടും മുത്തശ്ശന്റെ മുറിയും ഒക്കെ വിട്ടു പോകുവാണെന്നു ഓർത്തപ്പോൾ അവനു സങ്കടം അല തല്ലി. അല്പ നേരം അവിടെ കിടന്നപ്പോൾ അനന്തുവിന് ഒരു ആശ്വാസം പോലെ തോന്നി.
പൊടുന്നന്നെ വാതിൽ തുറക്കുന്നത് കേട്ട് അവന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി.ശിവ ഒരു നീല ചുരിദാർ അണിഞ്ഞു മുടിയൊക്കെ പുറകിലേക്ക് പിന്നിക്കെട്ടി സുന്ദരിയായി നിൽക്കുന്നു.
ശെരിക്കും അമ്മയുടെ സൗന്ദര്യം അതുപോലെ അവൾക്കും കിട്ടിയെന്നു അവനു തോന്നിപോയി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
"ഡാ മരമാക്രി
💬 Comments
View all comments