Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
വണ്ടി വന്നു. പെട്ടെന്ന് വാ "
"ഡീ നിന്നെ കാണാൻ നല്ല ചേലുണ്ട് ട്ടോ "
"ആണോടാ " ശിവ നിന്ന നിൽപ്പിൽ കാൽ വിരൽ കൊണ്ടു നിലത്തു കളം വരയ്ക്കാൻ തുടങ്ങി.
"അധികം വരച്ചു മോള് അവിടെ കുഴിയാക്കണ്ടട്ടാ " അനന്തു ഊറി ചിരിച്ചുകൊണ്ട് പറഞ്ഞു.
"പോടാ പട്ടി "അവനെ നോക്കി കൊഞ്ഞനം കുത്തി ശിവ പോയി.
അനന്തു പതിയെ എണീറ്റു നിന്നു. സ്റ്റൂൾ എടുത്തു വച്ചു കയ്യെത്തിച്ചു ട്രങ്ക് പെട്ടി കയ്യിൽ എടുത്തു. അതുമായി കട്ടിലിലേക്ക് വന്നിരുന്നു.
ആഹ്ലാദത്തോടെ പെട്ടിയിൽ ആകെ അവൻ കയ്യോടിച്ചുകൊണ്ടിരുന്നു. അതിന്റെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിൽ ചുംബിച്ചു.
അല്പ നേരം ആ പെട്ടി നെഞ്ചോടു ചേർത്തു വച്ചു മിഴികൾ പൂട്ടി അവൻ ഇരുന്നു. സാവധാനം അവൻ പെട്ടി കട്ടിലിലേക്ക് വച്ചു.
"ഇത് എന്റെ കയ്യിലേക്ക് വന്നത് മുതൽ മൊത്തം സൗഭാഗ്യങ്ങൾ ആണ് എനിക്ക് കിട്ടുന്നത്. സ്ത്രീകളെ മയക്കുന്ന വശീകരണ മന്ത്രം എനിക്ക് പ്രാപ്തമായി. ഇപ്പോഴിതാ ഇത്രയും കാലം അനുഭവിച്ച ദാരിദ്ര്യത്തിനും പട്ടിണിക്കും അവസാനം വന്നിരിക്കുന്നു. ഇന്ന് ഞങ്ങൾ തറവാട്ടിലേക്ക് പോകുകയാണ്. എന്റെ അമ്മയുടെ കുടുംബത്തിലേക്ക്. ഇനി ഞങ്ങൾ അനാഥരല്ല. ഞങ്ങൾക്ക് മുത്തശ്ശനുണ്ട് മുത്തശ്ശിയുണ്ട് അമ്മാവന്മാർ ഉണ്ട് ബന്ധുക്കൾ ഉണ്ട് ഇന്ന് ഞങ്ങൾക്ക് എല്ലാവരും ഉണ്ട്. എല്ലാം ഈ പെട്ടി കാരണമാണെന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ട്ടം. ഒരിക്കലും ഇത് ഞാൻ ദുരുപയോഗം ചെയ്യില്ല. ഇത് എന്റെ വാക്ക് ആണ്. "
അനന്തു സന്തോഷത്തോടെ ആ പെട്ടി ഭദ്രമായി തിരികെ വച്ചു.റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ മുറി പൂട്ടി നേരെ
💬 Comments
View all comments