0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ബാഗും മറ്റും എടുക്കാൻ സ്വന്തം  റൂമിലേക്ക് പോയി. ഈ സമയം അച്ഛച്ചന്റെ മുറിയിൽ പഴയ ആ സുഗന്ധം വീണ്ടും അലയടിക്കാൻ തുടങ്ങി. പതിയെ ആ ട്രങ്ക് പെട്ടി വായുവിൽ ഉയർന്നു മുറിയ്ക്ക് മധ്യഭാഗത്തു നിലയുറപ്പിച്ചു. വീണ്ടും അതിൽ നിന്നും അഭൗമ്യമായ സുഗന്ധം അവിടമാകെ പരന്നു. പതിയെ ആ പെട്ടിയുടെ പുറത്തു ആലേഖനം ചെയ്ത യോദ്ധാവിന്റെ ചിത്രത്തിലെ കണ്ണുകളിൽ നിന്നും ഒരു ചുവന്ന പ്രകാശം പൊട്ടി പുറപ്പെട്ടു. അതു മുറിയിലാകമാനം പ്രകാശ പൂരിതമായി. വായുവിലൂടെ അതു രണ്ടു തവണ ഭ്രമണം ചെയ്തു പറന്നു സാവധാനം യഥാ സ്ഥാനത്തേക്ക് എത്തിച്ചേർന്നു. റൂമിൽ നിന്നും എടുത്ത ബാഗുകളുമായി അനന്തു മുറ്റത്തേക്ക് ഇറങ്ങി. ഈ സമയം ശിവയും മാലതിയും അവരവരുടെ സാധനങ്ങളുമായി മുറ്റത്തേക്ക് ഇറങ്ങിയിരുന്നു . മാലതി ഒരു ചുവന്ന സാരീ ആയിരുന്നു ചുറ്റിയിരുന്നത്. അനന്തു ഒരു ജീൻസും ബ്ലാക്ക് ഷർട്ടും ആണ് അണിഞ്ഞിരുന്നത്.
പുറത്തു നിൽക്കുന്ന പജീറോ കണ്ടു അനന്തുവിന്റെ കണ്ണുകൾ തിളങ്ങി.അവന് ഏറ്റവും ഇഷ്ട്ടപെട്ട വാഹനമായിരുന്നു അത്‌. കാറിൽ നിന്നു ഇറങ്ങിയ ഡ്രൈവർ അവരെ വണങ്ങിയ ശേഷം അവരുടെ ബാഗും മറ്റു സാധനങ്ങളും കാറിലേക്ക് എടുത്തു വച്ചു. "ഏട്ടൻ പറഞ്ഞു വിട്ടതാ"  മാലതി അനന്തുവിനെ നോക്കി പറഞ്ഞു . അവൻ സന്തോഷത്തോടെ തലയാട്ടി. പോകുന്നതിന് മുൻപായി അച്ഛന്റെയും അച്ഛച്ചന്റെയും ഫോട്ടോയ്ക്ക് മുൻപിൽ നിന്നു ശിവയും അനന്തുവും കൈകൾ കൂപ്പി പ്രാർത്ഥിച്ചു. മാലതിയുടെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.അവൾ മക്കളെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. "മക്കളെ ഇന്ന് നമ്മൾ തറവാട്ടിലേക്ക് പോകുവാണ്. അവിടുള്ള എല്ലാവരെയും എന്റെ മക്കൾ സ്വന്തക്കാരെ പോലെ സ്നേഹിക്കണം.

💬 Comments

View all comments