Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
ആരെയും വേദനിപ്പിക്കരുത്. ഉപദ്രവിക്കരുത്. കേട്ടോ. "മാലതി അറിയാതെ വിതുമ്പി പോയി.
"ഇല്ലമ്മേ ഒരിക്കലും ഞങ്ങൾ അങ്ങനെ ആരെയും ഉപദ്രവിക്കില്ല. എല്ലാവരെയും സ്നേഹിച്ചോളാം. ഞങ്ങൾ കാരണം ആരും അമ്മയെ കുറ്റം പറയൂല. ഞങ്ങൾ വാക്ക് തരുന്നു. "
അനന്തു അമ്മയെ ഇറുക്കി പിടിച്ചു.ശിവ മാലതിയുടെ കണ്ണുകൾ പതിയെ കൈകൊണ്ടു തുടച്ചു മാറ്റി.അവർ ആന്തോഷത്തോടെ വീടിനു വെളിയിലേക്കിറങ്ങി.കാറിലേക്ക് കേറാൻ നേരം മാലതി തിരിഞ്ഞു നിന്നു വീട്ടിലേക്ക് ഒന്ന് പാളി നോക്കി.
ഒന്ന് ദീർഘ നിശ്വാസം എടുത്തു അവൾ കാറിലേക്ക് കയറി. കൂടെ ശിവയും കയറി ഇരുന്നു. ഡോർ അടച്ചു അനന്തു ഫ്രന്റ് സീറ്റിലേക്ക് കയറിയിരുന്നു.ഡ്രൈവർ വണ്ടി ഓൺ ചെയ്തു റോഡിലേക്കിറക്കി നേരെ ദേശം എന്ന ഗ്രാമം ലക്ഷ്യമാക്കി മുന്നോട്ട് കുതിച്ചു.
യാത്രയിലുടനീളം അനന്തു ഡ്രൈവർ ചേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്നു. അദ്ദേഹം 10 വർഷത്തോളമായി തറവാട്ടിലെ ഡ്രൈവറായി ജോലി ചെയ്യുന്നു.രാജൻ എന്നായിരുന്നു അയാളുടെ പേര്.
യാത്രയ്ക്കിടെ ദേശം ഗ്രാമത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും സംസ്കാരത്തെ കുറിച്ചും ജനങ്ങളെ കുറിച്ചും അയാൾ വാചാലനായി.
അനന്തു ആവേശത്തോടെ അതൊക്കെ കേട്ടു കൊണ്ടിരുന്നു. ശിവ ഈ സമയം മാലതിയുടെ മടിയിൽ കിടന്നു നിദ്രയെ പ്രാപിച്ചിരുന്നു. മാലതി മകളുടെ നെറുകയിൽ പതിയെ തഴുകിക്കൊണ്ട് പുറം കാഴ്ച്ചകൾ കാണുന്നതിൽ വ്യാപൃതയായി.
ഏകദേശം 7 മണിക്കൂർ യാത്ര ദേശത്തേക്ക് ഉണ്ടെന്നു ഡ്രൈവർ ചേട്ടൻ അനന്തുവിനോട് പറഞ്ഞു. അടുത്ത ജില്ലയിൽ ആണ് ആ സ്ഥലം എന്ന് അവനു ചെറിയൊരു ഊഹം ഉണ്ടായിരുന്നു.
ദേശം ഒരു അതിർത്തി ഗ്രാമം ആണെന്നും സാധാരണക്കാരായ ജനങ്ങൾ ആണ് അവിടെ താമസിക്കുന്നതെന്നും അവനു ഡ്രൈവർ ചേട്ടന്റെ പറച്ചിലിലൂടെ മനസ്സിലായി.
വേഗം ആ
💬 Comments
View all comments