Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ അനന്തുവിന് തിടുക്കമായി. ഇടക്ക് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കേറിയും വഴിവക്കിൽ കാഴ്ചകൾ കണ്ടും അവർ യാത്രയിലെ വിരസത അകറ്റി.
വൈകുന്നേരം 5 മണിയോടെ അവർ ദേശം ഗ്രാമത്തിലേക്ക് എത്തി ചേർന്നു. തന്റെ ജന്മ സ്ഥലത്തേക്ക് തിരികെയെത്തിയതും മാലതി കൂടുതൽ ഉത്സാഹവതിയായി.തണുത്ത മന്ദ മാരുതൻ അവളെ സ്വാഗതം ചെയ്യാൻ എന്നവണ്ണം അവളെ തഴുകി തലോടി.
അവളുടെ കണ്ണുകൾ ആവേശത്തോടെ എല്ലായിടത്തും ഓടി നടന്നു.ദേശം ഗ്രാമത്തിന്റെ നാട്ടു കവലയിൽ എത്തിയപ്പോൾ അവൻ അത്ഭുതപ്പെട്ടു. വലിയ വികസനം ഇല്ലാത്ത സിനിമകളിൽ ഒക്കെ കണ്ടിട്ടുള്ള പോലത്തെ നാൽക്കവല ആണെന് അവനു തോന്നിപോയി.
അവിടുത്തെ വായുവിന് പോലും വല്ലാത്തൊരു ഊർജം ശരീരത്തിന് നൽകാൻ ആവുന്നുണ്ടെന്നു അവനു തോന്നി. ഇത്രയും പണക്കാർ ആയ തന്റെ അമ്മ വീട്ടുകാർ ഇങ്ങനൊരു ഗ്രാമത്തിൽ താമസിക്കുന്നതിന്റെ ഗുട്ടൻസ് അവനു പിടി കിട്ടിയില്ല.
കവലയിലൂടെ കുതിച്ചു പാഞ്ഞ പജീറോ ഒരു ഇറക്കം ഇറങ്ങി ചെന്നപ്പോൾ വലതു ഭാഗത്ത് ഒരു ഹയർ സെക്കന്ററി സ്കൂൾ അനന്തു കണ്ടു.
"മോനെ ഇതാ ഞാൻ പഠിച്ച സ്കൂൾ " മാലതി സന്തോഷത്തോടെ അവനെ പുറകിൽ നിന്നും തോണ്ടി.
"ആണോ അമ്മേ ? "അനന്തു ചിരിയോടെ ആ സ്കൂളിന്റെ അങ്കണത്തിലേക്ക് എത്തിനോക്കി.
"അതേടാ" മാലതിയുടെ ശബ്ദത്തിൽ എന്തോ നഷ്ട്ട ബോധം പോലെ അവനു തോന്നി.
അനന്തു ഡ്രൈവർ ചേട്ടനോട് കാർ നിർത്താൻ പറഞ്ഞു.അയാൾ സ്കൂളിന്റെ മുറ്റത്തേക്ക് കാർ കൊണ്ടു വന്നു നിർത്തി. അനന്തു പുറത്തേക്ക് ചാടിയിറങ്ങി പുറകിൽ നിന്നും മാലതിയുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ പുറത്തേക്ക് ഇറങ്ങി വന്നു.
"എന്താ മോനെ
💬 Comments
View all comments