0%

Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ഫ്രന്റ്‌ ഡോർ തുറന്നു മധ്യവയസ്ക്കനായ മറ്റൊരാൾ  പുറത്തേക്ക് ഇറങ്ങി വന്നു.മുണ്ടും ഷർട്ടും അണിഞ്ഞ കായ ബലമുള്ള ആജാനു ബാഹുവായ മറ്റൊരാൾ. അയാൾ ഈറനണിഞ്ഞ കണ്ണുകളോടെ മാലതിയെ ഉറ്റു നോക്കി.മാലതിയെ കെട്ടിപ്പിടിച്ച വ്യക്തി വിതുമ്പലോടെ തോർന്നു തുടങ്ങിയ കണ്ണീരോടെ അവളെ നോക്കി പറഞ്ഞു . "മോളെ " "അച്ഛാ  "ഏങ്ങി കരയുന്നതിനിടയിൽ മാലതി വിറയലോടെ അയാളെ നോക്കി വിളിച്ചു. അതു കേട്ടതും ശിവ ഞെട്ടലോടെ നോക്കി. അയാൾ മാലതിയെ കെട്ടിപിടിച്ചു അവളുടെ നെറുകിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. മതി വരാതെ അവളുടെ നെറുകയിൽ വാത്സല്യത്തോടെ  അയാൾ തഴുകി.
ഒരുപാടു നാളുകൾക്ക് ശേഷം നഷ്ട്ടപെട്ട വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അയാൾക്ക്. അപ്പോഴാണ് തന്റെ സമീപം നിൽക്കുന്ന ആളെ മാലതി ശ്രദ്ധിച്ചത്. പൊടുന്നനെ അവൾ അച്ഛനിൽ നിന്നും വിട്ടു മാറി അയാളുടെ നെഞ്ചിലേക്ക് ഓടി കയറി ഒട്ടികിടന്നു. "ഏട്ടാ..... "വിതുമ്പലിനിടെ അവളിൽ നിന്നും വാക്കുകൾ വിക്കി "മോളെ  സുഖമാണോ നിനക്ക്? " ഉള്ളിൽ തികട്ടി വന്ന  സങ്കടം കടിച്ചമർത്തി അയാൾ ചോദിച്ചു. "അതേ ഏട്ടാ " മാലതി മുരണ്ടുകൊണ്ട് അയാളെ ഉറുമ്പടക്കം കെട്ടിപിടിച്ചു. മാലതിയുടെ പുറത്തു തട്ടി അയാൾ അവളെ സമാധാനിപ്പിച്ചു. പരിസരം മറന്നു കൊണ്ടുള്ള അവരുടെ സ്നേഹ പ്രകടനത്തിന് ശേഷം ആണ് മൂവരും വാതിൽക്കൽ നിൽക്കുന്ന ശിവയെ  ശ്രദ്ധിക്കുന്നത്. മാലതി അവളെ  കൈ കാട്ടി വിളിച്ചു.ശിവ ചെറിയൊരു അപരിചത്വത്തോടെ അവരുടെ സമീപം നടന്നെത്തി.മാലതി അവളെ  അവർക്കു മുൻപിൽ പിടിച്ചു നിര്തിക്കൊണ്ട് പറഞ്ഞു. "അച്ഛാ.... ഏട്ടാ... ഇതാ എന്റെ മകൾ ശിവ" മാലതി ഉത്സാഹത്തോടെ അവരെ നോക്കി.

💬 Comments

View all comments