Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
നോക്കി നിന്നു.
"മോളെ ഇത് "സംയമനം വീണ്ടെടുത്ത ബലരാമൻ അനന്തുവിനെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് ശങ്കയോടെ മാലതിയുടെ നേർക്ക് തിരിഞ്ഞു.
"ഏട്ടാ അത് എന്റെ മൂത്ത മകനാണ്. അനന്തു " ഏട്ടന്റെ മുഖത്തു പകപ്പ് കണ്ട് മാലതിയുടെ മനം സന്തോഷം കൊണ്ടു അല തല്ലി.
"സത്യമാണോ മോളെ? "മാലതിയുടെ അച്ഛൻ വിറയലോടെ വിശ്വാസം വരാതെ അവളോട് ചോദിച്ചു
"അതേ അച്ഛാ എന്റെ മകനാ.. "
ശിവയെ പതിയെ തന്നിൽ നിന്നും മാറ്റി മാലതിയുടെ അച്ഛൻ അനന്തുവിലേക്ക് നടന്നടുത്തു. അയാൾ പരവശത്തോടെ അവന്റെ ചുമലിൽ കൈ വച്ചു.
പതുക്കെ അവനെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി. അയാളുടെ ചുണ്ടുകൾ വിറച്ചു കണ്ണുകൾ നിറഞ്ഞു ഒഴുകി.
"മോനെ ദേവാ.... "അനന്തുവിന്റെ ചുമലിലേക്ക് അയാൾ പൊട്ടി കരച്ചിലോടെ വീണു.അയാൾ എങ്ങി കരഞ്ഞു.
ബലരാമൻ ദേവാ എന്ന് വിളിച്ചുകൊണ്ടു ഓടി വന്നു അവനെ ചേർത്തു പിടിച്ചു കരഞ്ഞു.അനന്തു ആകെ സ്തബ്ധനായിപ്പോയി.
അവൻ അവരെ എങ്ങനൊക്കെയോ സമാധാനപ്പെടുത്തി. ശിവ ഇതൊന്നും മനസ്സിലാകാതെ വാ പൊളിച്ചിരുന്നു. മാലതി സാരിയുടെ കോന്തല കൊണ്ടു കണ്ണുകൾ ഒപ്പിയെടുത്തു.
അനന്തു പണിപ്പെട്ടു അവരിൽ നിന്നും വിട്ടുമാറി. മാലതിയുടെ അച്ഛനും ഏട്ടനും അവനെ കൊതിതീരുവോളം കണ്ടു.അനന്തു ഒന്നും മനസ്സിലാകാതെ മാലതിയെ നോക്കി.
"ഞാൻ മാലതിയുടെ അച്ഛനാ.. ഇത് മാലതിയുടെ ഏട്ടനും " ബലരാമനെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. അനന്തു വിശ്വാസം വരാതെ അവരെ നോക്കി.സന്തോഷം കൊണ്ടു അവന്റെ കണ്ണുകൾ ഈറനണിഞ്ഞു.
"മോനെ സുഖമാണോ നിനക്ക്? "ബലരാമൻ അവന്റെ ചുമലിൽ തട്ടിക്കൊണ്ടു ചോദിച്ചു.
"അതേ സുഖമാണ് "അനന്തു വിനീതനായി പറഞ്ഞു.
"ഡാ എന്നെ
💬 Comments
View all comments