Chapter Title : വശീകരണ മന്ത്രം 3 [ചാണക്യൻ]
മുത്തശ്ശനെന്നും അവനെ അമ്മാവനെന്നും വിളിക്കണം മനസ്സിലായോ? " മീശ പിരിച്ചുകൊണ്ട് കൃത്രിമ ഗൗരവത്തിൽ ശങ്കരൻ പറഞ്ഞു. അനന്തു ചിരിച്ചുകൊണ്ട് തലയാട്ടി.
"
അയ്യോ അച്ഛാ ഏട്ടാ കയറിയിരിക്ക്.. ഉള്ളിലേക്ക് വായോ "പെട്ടെന്നു എന്തോ ഓർത്ത പോലെ മാലതി കിടന്നു നിലവിളിച്ചു.
അതുകണ്ടു മാലതിയുടെ അച്ഛനും ഏട്ടനും പൊട്ടിച്ചിരിച്ചു. അനന്തുവും ശിവയും ആ ചിരിയിൽ പങ്ക് കൊണ്ടു.
അവർ പതിയെ വീടിനുള്ളിലേക്ക് കയറി.മാലതിയുടെ അച്ഛൻ ശങ്കരൻ ശിവയെ തന്റെ സമീപം തന്നെ ഇരുത്തി വിശേഷങ്ങൾ ആരാഞ്ഞു.
വീടിനകം ഒന്ന് കണ്ണോടിച്ച ശേഷം ബലരാമൻ മാലതിയോടു അനന്തുവിന്റെ അച്ഛനെ കുറിച്ച് ചോദിച്ചു. ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോയിലേക്ക് അവൾ വിരൽ ചൂണ്ടി സങ്കടത്തോടെ. പിന്നെ കൂടുതൽ ചോദിക്കാൻ അയാൾ മുതിർന്നില്ല.
ബലരാമൻ അനന്തുവിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റുപാട് ഒക്കെ ഒന്ന് കണ്ടു നടന്നു. കൂട്ടത്തിൽ അവന്റെ പഠിത്തത്തെക്കുറിച്ചും ആരാഞ്ഞു.
അനന്തുവിന്റെ അച്ഛനെ കുറിച്ചും അച്ഛച്ചനെ കുറിച്ചും തിരക്കി.പൊടുന്നനെ മാലതി ഏട്ടനെ ചായ കുടിക്കാൻ വിളിച്ചു.അയാൾ അനന്തുവിന്റെ കൂടെ വീടിന്റെ ഉള്ളിലേക്ക് നടന്നു വന്നു.
ഈ സമയം കൊണ്ടു ശിവയും മുത്തശ്ശനും നല്ല കൂട്ടായി.ആവശ്യത്തിന് മധുരമുള്ള നല്ല പാൽ ചായയും ബേക്കറി പലഹാരവും അവർക്ക് മുൻപിൽ നിരത്തി വച്ചു.
ബലരാമൻ ചായ ഗ്ലാസ് എടുത്തു ചുണ്ടോടു ചേർത്തു ചായ പതിയെ മോത്തി കുടിച്ചു.പൊടുന്നനെ അയാൾ അച്ഛനെ ഉറ്റു നോക്കി. അദ്ദേഹം ചോദ്യ ഭാവേന ബലരാമനെ നോക്കി.
"അമ്മ ചായ വയ്ക്കുന്ന പോലെ തന്നെ. അമ്മയുടെ കൈപ്പുണ്യം ഇപ്പോഴും അവൾക്ക് കൈ മോശം വന്നിട്ടില്ല "ബലരാമൻ അദ്ദേഹത്തെ അത്ഭുതത്തോടെ നോക്കി
ശങ്കരൻ ബലരാമനെ
💬 Comments
View all comments