Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
സീത താഴ് തുറക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സങ്കടത്തോടെ അവൾ ആ ശ്രമത്തിൽ നിന്നും പിന്മാറി.
"അനന്തൂട്ടാ പഴയ പൂട്ടല്ലേ അതാവും തുറക്കാത്തെ... മോൻ കാത്തിരുന്നു മുഷിഞ്ഞല്ലേ? "
"ഇല്ല അമ്മായി എനിക്ക് തിരക്ക് ഒന്നുമില്ലാട്ടോ."
"എന്നാലും മോനെ ഞാൻ ബുദ്ധിമുട്ടിച്ചില്ലേ...മോൻ ഇവിടെ നിക്കേ.... ഞാൻ പുറത്തുപോയി ആരെയേലും വിളിക്കട്ടെ.. എന്നിട്ട് ഈ പൂട്ട് നമുക്ക് തുറക്കാം"
സീത പോകാൻ തുനിഞ്ഞതും അനന്തു തടഞ്ഞു നിർത്തി.
"ഞാൻ ഒന്ന് ശ്രമിക്കാം അമ്മായി. "
അനന്തു അവൾക്ക് നേരെ കൈ നീട്ടി. സീത അവനു താക്കോൽകൂട്ടം കൈ മാറി. ആ താക്കോൽ കൂട്ടത്തിനു വല്ലാത്ത ഭാരമാണെന്നു അവനു തോന്നി.
അതിൽ നിന്നും താഴിനു യോജിച്ച താക്കോൽ എടുത്തു അവൻ താഴിലിട്ട് തുറക്കാൻ ശ്രമിച്ചു. എന്നാൽ അതു തുറക്കപ്പെട്ടില്ല. വീണ്ടും ശ്രമിച്ചു നോക്കിയെങ്കിലും അവൻ പരാജയപ്പെട്ടു.
ദേഷ്യത്തോടെ അനന്തു താക്കോൽകൂട്ടം ഉള്ളം കയ്യിൽ മുറുകെ പിടിച്ചു. പൊടുന്നനെ താക്കോൽ കൂട്ടത്തിലെ പൊട്ടിയ ഒരു പഴഞ്ചൻ താക്കോലിന്റെ കൂർത്ത മുന കൊണ്ട് അവന്റെ ഉള്ളം കൈ മുറിഞ്ഞു ചോര ഒഴുകി.
ആ ചോര പതിയെ താക്കോലിലേക്ക് ഒഴുകിയെത്തി. ഇതൊന്നും അറിയാതെ അനന്തു ചോര പുരണ്ട താക്കോൽ താഴിലിട്ട് തിരിച്ചതും അതു തുറന്നു.
വർഷങ്ങൾക്ക് മുൻപ് പാനം ചെയ്ത അതേ രക്തം വീണ്ടും പാനം ചെയ്ത നിർവൃതിയിൽ വർഷങ്ങളായി കാത്തിരുന്നത് സഫലമാക്കപ്പെട്ട പോലെ മണിച്ചിത്രത്താഴ് അവർക്ക് വേണ്ടി വാതിൽ തുറക്കപ്പെട്ടു.
സീത സന്തോഷത്തോടെ വാതിൽ പാളികൾ അമർത്തി തുറന്നു.കിരുകിരാ ശംബ്ദത്തോടെ അതു മലർക്കെ തുറക്കപ്പെട്ടു. സീത ഉള്ളിലേക്ക് കടന്നു..
അനന്തു പിന്നാലെ ഉള്ളിലേക്ക്
💬 Comments
View all comments