Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
ആണ് ട്ടോ . എന്നെ അങ്ങനെ വിളിച്ചോളൂ മോൻ. "
"സോറി അമ്മായി. "
"അതിനെന്താ കുട്ടാ .....നമ്മളെ ഇപ്പൊ പോകുന്നത് തെക്കിനിയിലേക്ക് ആണ്. "
"അതെന്തിനാ അവിടെ പോകുന്നേ? "
അനന്തു ഞെട്ടലോടെ ചോദിച്ചു.
"അവിടെയല്ലേ ദേവന്റെ മുറി. അനന്തുട്ടനെ അവിടെ ആക്കാനല്ലേ മുത്തശ്ശി പറഞ്ഞേ... സാധാരണ നിന്റെ മുത്തശ്ശി ആരെയും അങ്ങോട്ടേക്ക് അടുപ്പിക്കാറില്ല. എന്തിനു ചിലപ്പോ മുത്തശ്ശനെ പോലും കയറ്റാറില്ല."
സീത അവനെ നോക്കി പുഞ്ചിരിച്ചു.
"അല്ല.... ഈ തെക്കിനിയിൽ പ്രേതം ഒന്നും ഇല്ലല്ലോ അല്ലെ ? "
അനന്തു മുഖം തിരിച്ചു സീതയെ നോക്കി.
"ആരാ പറഞ്ഞേ തെക്കിനിയിൽ പ്രേതം ഉണ്ടെന്നു.? "
"അല്ല ഞാൻ മണിച്ചിത്രത്താഴ് സിനിമയിൽ കണ്ടിട്ടുണ്ട്. അതിൽ നാഗവല്ലിയെ തെക്കിനിയിൽ അല്ലെ ബന്ധിപ്പിച്ചേ ? "
അനന്തു തന്റെ സംശയം പ്രകടപ്പിച്ചു.
"എന്റെ അനന്തൂട്ടാ അതൊക്കെ സിനിമയിൽ അല്ലെ.. ഇത് ജീവിതമല്ലേ... ഇവിടെ അങ്ങനൊന്നും ഇല്ലാട്ടോ. മോൻ പേടിക്കണ്ട "
സീത പൊട്ടിച്ചിരിച്ചു. അനന്തു ചമ്മലോടെ സീതയുടെ കൂടെ നടന്നു. തെക്കിനി അറയിൽ ആദ്യം കണ്ട മുറിയിലേക്ക് സീത അവനെ ആനയിച്ചു. മുറിയുടെ വാതിലിൽ എത്തിയതും
വാതിലിൽ ഉള്ള താഴ് തൊട്ടു കാണിച്ചുകൊണ്ട് സീത പറഞ്ഞു.
"ഇതാണ് അനന്തൂട്ടാ ശരിക്കും ഉള്ള മണിച്ചിത്രത്താഴ്. "
"ഇതാണല്ലേ അത്. ജീവിതത്തിൽ ആദ്യമായാണ് ഇത് കാണുന്നത്. "
അവൻ താഴിലൂടെ പതിയെ കൈ വിരലുകൾ ഓടിച്ചു.
മുത്തശ്ശി കൊടുത്ത താക്കോൽ കൂട്ടം കയ്യിൽ എടുത്തു അവൾ താഴ് കഷ്ട്ടപെട്ടു തുറക്കാൻ ശ്രമിച്ചു. എന്നാൽ അത് പരാജയപെട്ടു.
തന്റെ ആരോഗ്യം മുഴുവനും സംഭരിച്ചു
💬 Comments
View all comments