Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
വടക്കിനി ഭാഗത്തുള്ള മുറി കൊടുത്തോളു. ആ പെട്ടികളും സാധങ്ങളും എടുക്കാൻ നീയും സഹായിക്ക് "
മുത്തശ്ശൻ ബലരാമനെ നോക്കി ആജ്ഞാപിച്ചു.
"ശരി അച്ഛാ "
"അനന്തുവിന് നമ്മുടെ ദേവന്റെ മുറി കൊടുത്താൽ മതി. "
മുത്തശ്ശൻ എന്തോ പറയാനാഞ്ഞതും മുത്തശ്ശി ഇടക്ക് കയറി പറഞ്ഞു. എല്ലാവരും മുത്തശ്ശിയെ അത്ഭുതത്തോടെ നോക്കി. അടിച്ചു വാരാനോ മറ്റോ അല്ലാതെ ആരെയും ആ മുറിയിലേക്ക് മുത്തശ്ശി കയറാൻ അനുവദിക്കാറില്ലായിരുന്നു.
അകാലത്തിൽ മരിച്ചു പോയ മകന്റെ ഓർമക്കായി ആ അമ്മ പൊന്നു പോലെ കാത്തു സൂക്ഷിച്ചതായിരുന്നു ആ മുറി. മുത്തശ്ശിയുടെ തീരുമാനം എല്ലാവരെയും അത്ഭുതപ്പെടുത്തി.
"നിനക്ക് കുഴപ്പമില്ലല്ലോ അല്ലെ കാർത്യായനി "
മുത്തശ്ശൻ തന്റെ സംശയം ദൂരീകരിക്കാൻ എന്നവണ്ണം ഒന്നുകൂടി ചോദിച്ചു.
"അതേ എനിക്ക് പൂർണ സമ്മതം ആണ്. എന്തോ ആ മുറി തന്നെ അനന്തു മോന് കൊടുക്കണമെന്ന് മനസ്സിൽ ആരോ പറയുന്നപോലെ"
മുത്തശ്ശി ഒന്ന് പറഞ്ഞു നിർത്തി എല്ലാവരെയും പാളി നോക്കി.
അനന്തുവിനു ആ മുറി വേണ്ട എന്ന് പറയാൻ തോന്നിയെങ്കിലും മുത്തശ്ശിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തത്കാലം വേണ്ടാന്നു വച്ചു. യാത്ര ചെയ്ത ക്ഷീണമുള്ളതിനാൽ എവിടേലും ഒന്ന് കിടന്നാൽ മതിയെന്നേ അവനു തോന്നിയുള്ളൂ.
"സീതേ അനന്തുവിന് ദേവന്റെ മുറി കാണിച്ചു കൊടുക്ക്."
"ശരി അച്ഛാ "
സീത സന്തോഷത്തോടെ അനന്തുവിന്റെ അടുത്ത് വന്നു. പതിയെ അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ടേക്ക് നടന്നു.അനന്തു സീതയെ അനുഗമിച്ചു.
അവർ നടുമുറ്റം കഴിഞ്ഞ് തെക്ക് ഭാഗത്തേക്ക് ഇടനാഴിയിലേക്ക് കയറിയതും അനന്തു ആകാംക്ഷയോടെ ചോദിച്ചു.
"എങ്ങോട്ടാ ആന്റി പോകന്നേ? "
"അനന്തുട്ടാ ഞാൻ മോന്റെ അമ്മായി
💬 Comments
View all comments