0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K
അശരീരി മുഴങ്ങി. . . "കല്യാണി " . . കല്യാണി എന്ന പേര് കേട്ടതും അനന്തുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. അവനു തല പൊട്ടി പൊളിയുന്ന പോലെ തോന്നി.അസഹ്യമായ വേദനയിലും മുടിയിഴകൾ ബലമായി പിടിച്ചു അവൻ കട്ടിലിലേക്ക് മറിഞ്ഞു വീണു. അവന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു. പതിയെ അനന്തുവിന്  ബോധം നഷ്ടപ്പെടാൻ തുടങ്ങി.അത് പൂർണമായി മറയുമ്പോഴേക്കും അവന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു. . . "കല്യാണി " . . സുദീർഘമായ ഉറക്കത്തിനു ശേഷം അനന്തു പതിയെ കണ്ണു തുറന്നു നോക്കി. മുൻപിൽ ശിവയും സീത അമ്മായിയും നിൽക്കുന്നത് കണ്ട് അവൻ ഒന്ന്
ചിരിച്ചു.പതിയെ കണ്ണുകൾ അമർത്തി തിരുമ്മി അവൻ എണീറ്റിരുന്നു. "അനന്തൂട്ടാ എത്ര നേരമായി ഞങ്ങൾ വിളിക്കുന്നു. എന്തൊരു ഉറക്കമാ... ക്ഷീണമൊക്കെ പോയോ ? " സീത അവനു സമീപം ഇരുന്നു അവന്റെ ചുമലിൽ കൈ വച്ചു. "നന്നായി ഉറങ്ങി അമ്മായി. " അനന്തു ഉറക്കം വിട്ടു മാറാത്തതിനാൽ കണ്ണുകൾ കൂടുതൽ ചിമ്മി തുറന്നു. "പോത്ത് പോലെ ഉറങ്ങാതെ വേഗം എണീറ്റു വാ ഏട്ടാ അങ്ങോട്ട്  " ശിവ അവനെ കളിയാക്കുന്ന മട്ടിൽ പറഞ്ഞു "ഏട്ടനോ  " വിശ്വാസം വരാതെ അവൻ അവളെ തുറിച്ചു നോക്കി. എന്നിട്ട് കയ്യിൽ പതിയെ നുള്ളി. "സ്വപ്നമല്ല സത്യം തന്നാ... ഇനി ഞാൻ ഏട്ടാ എന്നൊക്കെയെ വിളിക്കൂ " "നാം കൃതാർത്ഥയായി ദേവി " അനന്തു അവളെ നോക്കി കൈകൾ കൂപ്പിക്കൊണ്ട് ചിരിച്ചു. അവൾ അവന്റെ തലയ്ക്കൊരു കൊട്ട് കൊടുത്തു. സീത ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ടിരിന്നു.

💬 Comments

View all comments