Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
"ചേട്ടന്റെയും അനിയത്തിയുടെയും തല്ലുമ്പിടി കഴിഞ്ഞെങ്കിൽ ഞങ്ങളങ്ങു പൊക്കോട്ടെ ? "
സീത അവനെ നോക്കി കൃത്രിമ ഗൗരവത്തോടെ ചോദിച്ചു. അതുകണ്ടു അനന്തു ഒന്ന് സ്തബ്ധനായി. അവന്റെ മുഖഭാവം മാറിയതും സീത ഉറക്കെ പൊട്ടച്ചിരിച്ചു. അനന്തുവും ശിവയും ആ ചിരിയിൽ പങ്ക് കൊണ്ടു.
"താഴേക്ക് വരൂ അനന്തൂട്ടാ... അത്താഴം കഴിക്കാം. "
"ഞാൻ വരാം അമ്മായി... ഒന്ന് മുഖം കഴുകട്ടെ"
"ശരി മോനെ "
ശിവയുടെ കൈയും പിടിച്ചു സീത മുറിയിൽ നിന്നിറങ്ങിപ്പോയി. അനന്തു പതിയെ കട്ടിലിൽ നിന്നും എണീറ്റു ബാത്റൂമിലേക്ക് പോയി മുഖം കഴുകി വന്നു.
ടവൽ എടുത്തു മുഖം തുടച്ചു വച്ചു കട്ടിലിലേക്ക് നോക്കി. അപ്പോഴാണ് അവനു ഡയറിയുടെ കാര്യം ഓർമ വന്നതും അത് വായിക്കാൻ തുടങ്ങിയപ്പോൾ തലവേദന വന്നതുമൊക്കെ.
അനന്തു പതിയെ നെറ്റിയിൽ കൈകൊണ്ട് അമർത്തി തിരുമ്മി. ഇപ്പൊ വേദന ഒന്നും ഇല്ലന്ന് അവനു തോന്നി.മുഖം കഴുകിയപ്പോൾ കൈകൾ നനഞ്ഞതിനാൽ അനന്തു മുറിവിൽ വച്ചു കെട്ടിയ തുണി പതിയെ അഴിച്ചെടുത്തു.
പൂർണമായും അത് അഴിഞ്ഞു മാറിയതും അനന്തു ഉള്ളം കയ്യിലേക്ക് സൂക്ഷിച്ചു നോക്കി.അവിടെ മുറിഞ്ഞതിന്റെ യാതൊരുവിധ ലക്ഷണവും ഉണ്ടായിരുന്നില്ല.
പഴയ പോലെ തന്നെ ഒരു മാറ്റവുമില്ലാതെ കൈ ഇപ്പോഴും ഉണ്ടെന്നു ഓർത്തപ്പോൾ അവനു അത്ഭുതം തോന്നി. പൊടുന്നനെ അവൻ സീതയെ കുറിച്ച് ചിന്തിതനായി.
മുറിവ് കെട്ടുന്ന സമയത്ത് സീത അമ്മായി എന്തേലും മരുന്ന് ഉപയോഗിച്ചു കാണുമെന്നു അവനു തോന്നി. അതാവും മുറിവ് പെട്ടെന്നു ഉണങ്ങിപോയതെന്നു അനന്തു കൂലങ്കഷമായി ചിന്തിച്ചു.
അത്താഴം കഴിക്കാനുള്ള വ്യഗ്രതയിൽ മുറിവിൽ ചുറ്റിയ തുണി വേസ്റ്റ് ബാസ്കറ്റിൽ ഇട്ട് അനന്തു മുറി
💬 Comments
View all comments