0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
" "സാരമില്ലഡി എങ്ങനേലും അഡ്ജസ്റ്റ് ചെയ്യണം" "എങ്കിൽ ഇടക്ക് വിളിക്കണേ " "ഞാൻ വിളിക്കാടി ഉറപ്പായിട്ടും.. " "ശരി ഡാ " സ്നേഹ പൊടുന്നനെ കാൾ കട്ട്‌ ചെയ്തു. താനും കൂടി ക്ലാസ്സിൽ ഇല്ലാത്തോണ്ട് സ്നേഹയ്ക്കും രാഹുലിനും വല്ലാത്ത വീർപ്പുമുട്ടൽ ആയിരിക്കുമെന്ന് അവനു തോന്നി. ഇത്രയും വലിയ വീടും ചുറ്റുപാടും അനന്തുവിനെ മനം മടുപ്പിക്കുന്നുണ്ടെങ്കിലും മുത്തശ്ശന്റെയും മുത്തശ്ശിയുടെയും മറ്റു ബന്ധുക്കളുടെ സ്നേഹവും മറ്റും അവനെ വല്ലാതെ സന്തോഷത്തിൽ ആഴ്ത്തി. അമ്മയുടെയും അനിയത്തിയുടെയും കൂടെ ഇവിടെ തന്നെ ജീവിക്കണമെന്നു ആരോ തന്റെ ഉള്ളിന്റെ ഉള്ളിൽ പറയുന്നപോലെ അവനു തോന്നി. പതിയെ മുറി വിട്ടിറങ്ങി അവൻ അടുക്കളയിലേക്ക് ചെന്നു. വൈകി എണീറ്റതോണ്ട് ബാക്കിയുള്ളവർ നേരത്തെ തന്നെ ഫുഡ് കഴിച്ചു പോയി കാണുമെന്നു അവനു തോന്നി. ആ സമയം അടുക്കളയിൽ മാലതി ദോശമാവ് ചട്ടിയിലേക്ക് ഒഴിക്കുന്ന തിരക്കിൽ ആയിരുന്നു.
അതിനു സമീപം സീത എന്തൊക്കെയോ പച്ചക്കറി നുറുക്കുന്ന തിരക്കിലും. അവർ എന്തൊക്കെയോ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിക്കുകയായിരുന്നു. അനന്തുവിനെ കണ്ടതും മാലതി അവനെ വിളിച്ചു ദോശയും കറിയും ഒരു പാത്രത്തിൽ ആക്കി അവനു കഴിക്കാൻ നൽകി. നല്ല വിശപ്പുള്ളതോണ്ട് അനന്തു ആർത്തിയോടെ അത് കഴിച്ചു തുടങ്ങി. "ശിവ എന്തിയെ അമ്മേ? " "അവൾ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ അമ്പലത്തിൽ പോയി മോനെ" മാലതി ദോശ ചുടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. "മാലതി നമുക്ക് അനന്തൂട്ടന് ഒരു പെണ്ണിനെ കണ്ടു പിടിക്കണ്ടേ.. കല്യാണ പ്രായം ആയില്ലേ അവന് ? " സീത കള്ള ചിരിയോടെ മാലതിയെയും അനന്തുവിനെയും മാറി മാറി നോക്കി. അനന്തു കല്യാണം എന്ന്

💬 Comments

View all comments