Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
അതിന്റെ അടുക്കലേക്ക് ഓടി വന്ന് വല്ലാത്ത കൗതുകത്തോടെ അതിനെ ചുറ്റിപറ്റി നിന്നു. ആന അവിടെ ഉണ്ടായിരുന്ന വലിയ മാവിൻ ചുവട്ടിൽ ഇരുന്നു വിശ്രമിക്കുകയായിരുന്നു.
നല്ല വലുപ്പമുള്ള ആനയാണെന്നു അനന്തുവിന് തോന്നി. പക്ഷെ അത് എണീറ്റു നിന്നാലേ അവന്റെ തലയെടുപ്പും ശൗര്യവും കാണാൻ പറ്റുകയുള്ളു എന്ന് അവനു തോന്നിയിരുന്നു.
അനന്തുവിനെ കണ്ടതും ഒന്നാം പാപ്പാനും രണ്ടാം പാപ്പാനും അവനെ ബഹുമാനത്തോടെ കൈകൾ കൂപ്പി. ഇവിടെ അവനെ കാണുന്ന കണ്ണുകളിലെല്ലാം ബഹുമാനം മാത്രമാണെന്ന് അനന്തുവിന് മനസ്സിലായി. അവനും അവരെ കൈകൾ കൂപ്പി.അവർക്ക് അത് നല്ലോണം ബോധിച്ചെന്നു അവനു തോന്നി.
"എന്താ ഇവന്റെ പേര്? "
"കുഞ്ഞേ ഇവന്റെ പേര് തേവക്കാട്ട് ശേഖരൻന്നാ.. നല്ല അസ്സൽ കൊമ്പനാന "
"ആഹാ നല്ല പേരാണല്ലോ ചേട്ടമാരെ ഞാൻ ഇവനെ ഒന്ന് തൊട്ടു നോക്കട്ടെ? "
"അയ്യോ കുഞ്ഞേ ഈടത്തെ വല്യമ്പ്രാൻ കുഞ്ഞ് ഞങ്ങളെ ചേട്ടന്ന്നു വിളിച്ചത് അറിഞ്ഞാൽ ഞങ്ങടെ പണി പോകും "
പാപ്പാന്മാർ നിന്നു വിയർക്കുന്നത് അനന്തുവിനെ വല്ലാതെ ആശ്ചര്യപ്പെടുത്തി.
"അപ്പൊ പിന്നെ എനിക്ക് മൂത്തവരെ ഞാൻ ചേട്ടൻ എന്നല്ലേ വിളിക്കണ്ടേ ? "
അനന്തു അവരെ ചോദ്യഭാവേന നോക്കി.
"വേണ്ട കുഞ്ഞമ്പ്രാ... ഞങ്ങളെ പേര് ചൊല്ലി വിളിച്ചോളൂ "
അവര് തന്നെ വിളിച്ച പേര് കേട്ട് അനന്തു ഒന്ന് ഞെട്ടിയെങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല
"എന്തായാലും ഞാൻ ഒന്ന് തൊടട്ടെ "
"അതിനെന്താ കുഞ്ഞേ ധൈര്യമായിട്ട് തൊട്ടോ"
അനന്തു ശേഖരന് നേരെ കൈ നീട്ടി.
"ഡാ ശേഖരാ കുഞ്ഞമ്പ്രാന് കൈ കൊടുക്കെടാ "
പാപ്പാന്റെ ആജ്ഞ അനുസരിച്ചു ശേഖരൻ
💬 Comments
View all comments