Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
അനന്തുവിന് നേരെ കൈ നീട്ടി. അനന്തുവിന്റെ കയ്യിൽ ശേഖരൻ തുമ്പിക്കൈ കൊണ്ട് ചുറ്റി പിടിച്ചു.
ആനയുടെ തുമ്പി കൈയ്ക്ക് വല്ലാത്ത പരു പരുപ്പ് ആണെന്ന് അവനു തോന്നി. അവൻ അതിൽ മുറുകെ പിടിച്ചു.
"ഇന്നലെ ഞങ്ങൾ വരുമ്പോൾ ഇവനെ ഇവിടെ കണ്ടില്ലല്ലോ? "
"ഇന്നലെ ഇവനെയും കൊണ്ട് ഞങ്ങൾ കൂപ്പില് തടി പിടിപ്പിക്കാൻ കൊണ്ടു പോയിന് കുഞ്ഞമ്പ്രാ അതാ "
"എവിടെയാ അത് "
"ഇവിടുന്ന് ഇച്ചിരി ദൂരമുണ്ട് കുഞ്ഞമ്പ്രാ "
അല്പ നേരം പാപ്പാന്മാരോടും ശേഖരനോടും അനന്തു ചിലവഴിച്ചു.
"അനന്തൂട്ടാ ഇങ്ങു വാ "
സീത അമ്മായിയുടെ നീട്ടിയുള്ള വിളി കേട്ട് അനന്തു പൂമുഖത്തേക്ക് ഓടിച്ചെന്നു.
"ശേഖരന്റെ അടുത്തായിരുന്നോ നീയ് "
"അതെ അമ്മായി "
"എങ്കിൽ വാ നിനക്ക് നമ്മുടെ വീടും ചുറ്റുപാടും മൊത്തം കാണണ്ടേ? "
സീത അവനെ ആകാംക്ഷയോടെ നോക്കി.
"വേണം അമ്മായി "
"എങ്കിൽ ഞാൻ പിള്ളേരെ വിളിക്കാം അവര് കാണിക്കുംട്ടോ "
അനന്തു അമ്മായിയെ നോക്കി തലയാട്ടി.മുറ്റത്തൂടെ ഉലാത്തികൊണ്ടിരുന്ന രേവതിയെയും അമൃതയെയും സീത കൈ കാട്ടി വിളിച്ചു. അവർ അങ്ങോട്ടേക്ക് ഓടി പിടച്ചു വന്നു.
"നിങ്ങൾ രണ്ടാളും അനന്തുവേട്ടന് നമ്മുടെ വീട് മൊത്തം കാണിച്ചു കൊടുക്കണം കേട്ടോ "
സീത അവരെ ഉറ്റു നോക്കി
"ശരി വല്യമ്മേ"
രണ്ടുപേരും ഒരേ സ്വരത്തിൽ തലയാട്ടി. ആ ശബ്ദത്തിൽ വല്ലാത്തൊരു ബഹുമാനം നിഴലിക്കുന്നതായി അവനു തോന്നി.
അവർ ഇരുവരും മുൻപിൽ നടന്നു. അനന്തു പിന്നാലെ അവരെ അനുഗമിച്ചു.
"ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നേ ? "
അനന്തു കൗതുകം മറച്ചു വെക്കാതെ
💬 Comments
View all comments