0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ഈ വരവ് വളരെ അവിചാരിതമായിപ്പോയി. " മാലതി പിറുപിറുത്തു. "അതാവും ദൈവ വിധി.ആ ഒരു കർമ്മത്തിനു  എന്റെ മകൻ ജിത്തു ആണ് യോഗ്യൻ എന്നാ ഞങ്ങൾ എല്ലാവരും വിചാരിച്ചിരുന്നേ.. എന്നാൽ അനന്തുവിനെ കണ്ട ശേഷം എന്റെ ആ ചിന്തകൾ മാറി. അതിനു ഏറ്റവും യോഗ്യൻ നമ്മുടെ അനന്തു തന്നെയാണെന്ന്  എനിക്ക് ഇപ്പൊ തോന്നുന്നു. ജിത്തു ഉറപ്പായും അവിടെ പരാജയപ്പെടും. അത് അവനു അപകടമാണ്. എന്നാൽ അനന്തുവിന് ജയിക്കാൻ സാധിക്കും. അനന്തുവിന് മാത്രം. അതാണ്‌ അവനെ ഈ നാടും ഈ മണ്ണും  ഇവിടുത്തെ ദേവിയും കൃത്യ സമയത്ത് തന്നെ ഇങ്ങോട്ടേക്കു എത്തിച്ചത്. " സീത കൈ നെഞ്ചിൽ വച്ചു കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ചു. അനന്തു നേരെ പൂമുഖത്തേക്ക് എത്തിച്ചേർന്നു. കാറിൽ നിന്നു ഇറങ്ങുന്ന ശിവയേയും മുത്തശ്ശനെയും മുത്തശ്ശിയേയും കണ്ട് അവനു സന്തോഷമായി. ഇത്രയും നേരം കൊണ്ട് ശിവയെ വല്ലാതെ മിസ്സ്‌ ചെയ്ത പോലെ അവനു തോന്നി. ശിവ ഒരു പട്ടു പാവാടയും ബ്ലൗസും ആണ് അണിഞ്ഞിരുന്നത്.  അഴിച്ചിട്ട കേശവും നെറ്റിയിൽ ചാലിച്ച ചന്ദനവും വാലിട്ടെഴുതിയ കണ്ണുകളുമായി കയ്യിൽ അമ്പലത്തിലെ പ്രസാദവും പിടിച്ചു പടി കയറി വരുന്ന അവളെ കണ്ട അനന്തുവിന് ഒരു നിമിഷം അമ്പലത്തിൽ നിന്നും ഇറങ്ങി വന്ന ദേവി ആണെന്ന് തോന്നിപോയി. ശിവയുടെ കയ്യിൽ പിടിച്ചു മുത്തശ്ശി പതുക്കെ പൂമുഖത്തേക്ക് കയറി വന്നു. അനന്തുവിന്റെ അടുത്ത് എത്തിയതും ശിവ അവന്റെ വയറിനു ഒരു കുത്തു വച്ചു കൊടുത്തു. "ആാാഹ്"
അനന്തു വയറിൽ കൈ വച്ചു അമർത്തി പിറു പിറുത്തുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി. ശിവ

💬 Comments

View all comments