0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു. "മുത്തശ്ശനും എന്നെ അങ്ങനെ വിളിച്ചോളൂ. എനിക്ക് സന്തോഷമേയുള്ളൂ." അനന്തു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. അവന്റെ ചിരിയും നീല കണ്ണുകളും കാണുമ്പോൾ തന്റെ  ദേവൻ അടുത്ത് വന്നു നിൽക്കുന്ന പോലെ ശങ്കരന് തോന്നി. അദ്ദേഹം വല്ലാത്തൊരു അനുഭൂതിയുടെ പരകോടിയിൽ  അനന്തുവിന്റെ കൈ പിടിച്ചു നടന്നു. പടിപ്പുര കഴിഞ്ഞു അവർ റോഡിലേക്ക് എത്തി. അപ്പോൾ അവിടെ റോഡിന്റെ ഓരത്ത് പണിക്കാർ  കണ്ടത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാളികേരം ലോറിയിലേക്ക് പെറുക്കിയിടുന്ന തിരക്കിൽ ആയിരുന്നു.റോഡിന്റെ ഓരത്തു നിന്നും ചാക്ക് കെട്ടിലേക്കും അല്ലാതെയും നാളികേരം പെറുക്കിയിട്ട് 4 പണിക്കാർ ലോറിയിലേക്ക് ധൃതിയിൽ കയറ്റുന്നു.
മുത്തശ്ശൻ വരുന്നത് കണ്ടതും പണിക്കാരും വണ്ടിയുടെ ഡ്രൈവറും എല്ലാരും ബഹുമാനത്തോടെ കൈകൾ കൂപ്പി നിന്നു.പണിക്കാർ തങ്ങളുടെ തലയിൽ കെട്ടിയിരുന്ന തോർത്ത്‌ വലിച്ചെടുത്തു മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചു അവർ ഭയ ഭക്തിയോടെ മുത്തശ്ശനെ വരവേറ്റത് അനന്തു പുത്തൻ അനുഭവം ആയിരുന്നു. അവൻ മുത്തശ്ശന്റെ കൈ പിടിച്ചു കൂടെ നിന്നു. "ചെല്ലാ പണിയൊക്കെ കഴിഞ്ഞോ? " "ഉവ്വ് തമ്പ്രാ  " കൂട്ടത്തിൽ ഉണ്ടായിരുന്ന മെലിഞ്ഞ മധ്യവയസ്‌കൻ ആയ ആൾ മറുപടി പറഞ്ഞു. "ഉച്ച ആകാൻ ആയില്ലേ വേഗം പീടികയിലേക്ക് പൊയ്ക്കോളൂ " "ഉവ്വ് തമ്പ്രാ  " ചെല്ലൻ മുത്തശ്ശനെ വണങ്ങി. മുത്തശ്ശൻ അല്പം ഗൗരവത്തോടെ അവരെ നോക്കിയ ശേഷം അനന്തുവിന്റെ കൈ പിടിച്ചു  മുന്നോട്ട് നടന്നു. റോഡിന്റെ ഓരം ചേർന്ന് മുത്തശ്ശന്റെ കൈയും പിടിച്ചു നീണ്ടു കിടക്കുന്ന നെൽപ്പാടത്തിന്റെ ഭംഗിയും നുകർന്നു അനന്തു നടന്നു. ഉച്ച സമയം ആണെങ്കിലും വെയിലിനു ആക്കം ഇല്ലാത്തതിനാൽ ആ നടത്തത്തിനു ഒരു സുഖം

💬 Comments

View all comments