Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
ഉണ്ടെന്നു അനന്തുവിന് തോന്നി.
"മുത്തശ്ശാ ഇവിടെ വണ്ടികൾ ഒക്കെ കുറവാണല്ലേ? "
"അതെ ദേവാ ഇതൊരു ഗ്രാമം അല്ലേ.. ആവശ്യത്തിനുള്ള വണ്ടികളെ കാണൂ. പട്ടണത്തിലെ പോലെ സൗകര്യങ്ങൾ ഒന്നും ഇവിടെ ഇല്ല. പിന്നെ നമ്മുടെ വീട്ടിൽ മാത്രേ വണ്ടികൾ ഉള്ളൂ. "
"അതാ നല്ലത് മുത്തശ്ശാ.. ഈ ഗ്രാമത്തിന്റെ ഭംഗിയും ആസ്വദിച്ചു നടക്കാലോ.. പട്ടണം ഒക്കെ ഭയങ്കര ബോറടി ആന്നേ "
അനന്തു വായുവിൽ കൈകൾ വിടർത്തി ആവോളം ശുദ്ധ വായു ശ്വസിച്ചു. മുത്തശ്ശൻ ചിരിയോടെ അവന്റെ കൂടെ നടന്നു. വയസ്സ് 70 കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല ആരോഗ്യമുള്ള ശരീരമാണ് മുത്തശ്ശന് ഉള്ളതെന്ന് അനന്തുവിന് മനസ്സിലായി. അദ്ദേഹം അവന്റെ കൂടെ ഒരു ചെറുപ്പക്കാരനെ പോലെ ഓടി ചാടി നടന്നു.
"ഈ പ്രായത്തിലും നല്ല സ്റ്റാമിന ആണല്ലോ ഇതെങ്ങനെ? "
അനന്തു ആശ്ചര്യത്തോടെ ചോദിച്ചു.
മുത്തശ്ശൻ അവന്റെ ചെവിക്ക് പിടിച്ചു തിരിച്ചു.
"ഡാ കള്ള ചെറുക്കാ.. ആയ കാലത്ത് ഞാൻ ഒരു പുലി ആയിരുന്നു കേട്ടോ "
"എനിക്ക് അറിയാം മുത്തശ്ശാ എനിക്ക് ചെവി വേദനിക്കുന്നേ "
അനന്തു കിടന്നു പുളഞ്ഞു. ശങ്കരൻ വേഗം അവന്റെ ചെവിയിൽ നിന്നും കയ്യെടുത്തു.
"
സീത അമ്മായിയും അമ്മയും പറഞ്ഞിരുന്നു മുത്തശ്ശൻ ഈ ഗ്രാമത്തിലെ പുലി അല്ല സിംഹം ആയിരുന്നു എന്ന്. "
അനന്തു പറഞ്ഞത് കേട്ടതും ശങ്കരൻ തന്റെ വെള്ളി നാരുകൾ വീണ മീശ പതുക്കെ കൈകൊണ്ട് തിരിച്ചു വച്ചു. എന്നിട്ട് പതുക്കെ തന്റെ താടി രോമങ്ങൾ ഒതുക്കി വച്ചു.
ശരിക്കും ഒരു വൃദ്ധനായ സിംഹത്തിന്റെ വന്യമായ ഭാവം ആ
💬 Comments
View all comments