Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]
പുറകിൽ പ്ലാസ്റ്റിക് ഷെഡിനു കീഴിൽ കൂട്ടിയിട്ടിരിക്കുന്ന സാധങ്ങൾക്ക് ഇടയിൽ ഒരുത്തൻ പഴഞ്ചനായ പ്ലാസ്റ്റിക്കിനുള്ളിൽ ചരിഞ്ഞു കിടന്നു വിശ്രമിക്കുന്നത് അനന്തു കണ്ടു.
അവൻ കൗതുകത്തോടെ ബഷീറിന്റെ ഒപ്പം വന്നു നിന്നു. ബഷീർ അനന്തുവിനെ ഒന്ന് നോക്കിക്കൊണ്ട് പ്ലാസ്റ്റിക് കൈകൊണ്ട് പതുക്കെ വലിച്ചു മാറ്റി.
അപ്പോൾ അവന്റെ കണ്മുന്നിൽ ഒരു കറുത്ത റോയൽ എൻഫീൽഡ് അനാവൃതമായി. അവൻ പതുക്കെ അതിന്റെ ഹാന്ഡിലിൽ കൈ വച്ചു.
ആ വണ്ടിയോട് ആദ്യ കാഴ്ചയിൽ തന്നെ അനന്തുവിന് വല്ലാത്തൊരു ഇഷ്ട്ടം തോന്നിപോയി. ഈ വണ്ടിയുമായി മുൻപ് എപ്പോഴോ ഒരു ബന്ധമുണ്ടായ പോലെ അവനു തോന്നി.
നഷ്ട്ടപെട്ടു പോയ വിലപ്പെട്ട നിധി തിരിച്ചു കിട്ടിയ അനുഭവം ആയിരുന്നു അനന്തുവിന്. ആ വണ്ടിയോടു യാതൊരു വിധ അപരിചിതത്വവും അവന് തോന്നിയില്ല.
അവന്റെ തലയെടുപ്പും ഭംഗിയും അനന്തുവിനെ ഹഠാദാകർഷിച്ചു.ബഷീർ ചാവി ഇട്ട് റോയൽ എൻഫീൽഡ് ന്യൂട്രൽ ആക്കി യ ശേഷം പതിയെ വണ്ടി വീടിന്റെ ഉമ്മറത്തേക്ക് തള്ളിക്കൊണ്ട് വന്നു.
മുറ്റത്തു നിർത്തിയ ശേഷം അയയിൽ കിടന്ന നല്ല തുണി എടുത്തുകൊണ്ടുവന്നു ബഷീർ വണ്ടി നന്നായിട്ട് തുടച്ചു വൃത്തിയാക്കികൊണ്ടിരുന്നു.
"
ദേവന്റെ ഇഷ്ട്ടപെട്ട വണ്ടിയാ.. അവനു ജീവൻ ആയിരുന്നു.97 ൽ വാങ്ങിയതാ. ജീവിതത്തിൽ ആദ്യമായും അവസാനമായും അവൻ എന്നോട് പറഞ്ഞിട്ടുള്ള ഒരേയൊരു ആഗ്രഹായിരുന്നു ഇത് "
മുത്തശ്ശന്റെ വാക്കുകളിലെ നഷ്ട്ട ബോധം അവനെ വല്ലാതെ വേദനിപ്പിച്ചു.
"
എനിക്ക് അറിയാം മുത്തശ്ശാ.. നിങ്ങൾ എല്ലാവരും ദേവൻ അമ്മാവനെ എന്തോരം സ്നേഹിച്ചിരുന്നുവെന്നു "
മുത്തശ്ശൻ അവനെ നോക്കി ചിരിച്ചുവെന്ന് വരുത്തി.
"
വണ്ടി കണ്ടീഷൻ അല്ലെ ബഷീറേ ? ""
"
💬 Comments
View all comments