0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
അങ്ങുന്നേ ഇപ്പൊ രണ്ടു വർഷായിട്ട്  വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല... ഞമ്മള് നോക്കിയിട്ടും  നടക്കാത്തോണ്ട് വെളീന്ന്  ആളെ ബരുത്തിച്ചു ശരിയാക്കാൻ നോക്കീന് . പക്ഷെ നടക്ക്ന്നില്ല " ബഷീർ പരിഭ്രമത്തോടെ മുത്തശ്ശനെ നോക്കി. " അങ്ങനെ പറഞ്ഞാൽ എങ്ങനാ ശരിയാകുവാ ബഷീറേ... എൻറെ കുട്ടി അത്രക്കും ആഗ്രഹിച്ചിട്ടുണ്ട്. അവന് ഞാൻ വാക്ക് കൊടുത്തുപോയി  " ശങ്കരൻ അല്പം നിരാശ കലർന്ന ദേഷ്യത്തോടെ ബഷീറിനെ നോക്കി. ബഷീർ പേടിച്ചു വിറച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ അയാൾ തന്റെ ബീവിയെ എത്തി നോക്കി. ജമീല വെപ്പ്രാളത്തോടെ അവരെ നോക്കി. " ബഷീറിക്ക ആ ചാവി ഒന്ന് തന്നെ " എന്തോ ഓർത്തപോലെ അവൻ അയാൾക്ക് നേരെ കൈ നീട്ടി. ആ വണ്ടി ഒന്ന് സ്റ്റാർട്ട്‌ ചെയ്തു നോക്കാൻ അവന്റെ മനസ്സ് വല്ലാതെ മന്ത്രിച്ചു. ബഷീർ അനന്തുവിന്റെ കയ്യിൽ ചാവി കൊടുത്തു. " ഞമ്മളോട് മാപ്പാക്കണേ കുഞ്ഞേ " ബഷീർ സംഭ്രമത്തോടെ എന്നാലും അത്യധികം ദുഃഖിതനായി അവനു നേരെ കൈകൾ കൂപ്പി. " അയ്യോ അതൊന്നും സാരമില്ല ബഷീറിക്ക. പോട്ടെ... അത് കാര്യക്കണ്ടാട്ടൊ " അനന്തു അയാളുടെ കൂപ്പു കൈകൾ പിടിച്ചു താഴ്ത്തി. എന്നിട്ട് അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.മുത്തശ്ശൻ എന്തോ ഓർത്തപോലെ ചിന്തിതനാകുകയും പൊടുന്നനെ ആ ചുണ്ടുകളിൽ പുഞ്ചിരി വിടരുകയും ചെയ്തു.
അനന്തു ചാവി കയ്യിൽ പിടിച്ചു വണ്ടിയിൽ കയറിയിരുന്നു. ചാവി ഇട്ടു തിരിച്ച ശേഷം അവന് വണ്ടിയുടെ സ്റ്റാൻഡ് മാറ്റി. കിക്കർ നേരെ വച്ചു അവൻ കണ്ണുകൾ അടച്ചു ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം കിക്കറിൽ അമർത്തി ചവിട്ടി.

💬 Comments

View all comments