0%

Chapter Title : വശീകരണ മന്ത്രം 4 [ചാണക്യൻ]

Author : Kambikathakal Read All Parts 1.7K
ഇഷ്ടമുള്ളത് വിളിച്ചോ  " "ഹാ കിട്ടിപ്പോയി നന്ദുവേട്ടൻ എന്ന് വിളിക്കട്ടെ ?" അഞ്‌ജലി ഉത്സാഹത്തോടെ അവനെ നോക്കി. "നല്ല പേരാ.. അതു മതി " അനന്തു ഇഷ്ട്ടപെട്ടെന്ന മട്ടിൽ തലയാട്ടി. "ശരി നന്ദുവേട്ടാ " ഷൈലയും വിജയനും പരസ്പരം വിശ്വാസം വരാതെ അഞ്ജലിയെ നോക്കി. അവൾ അച്ഛനെ നോക്കി കണ്ണിറുക്കി. "മോളെ എങ്ങനാ നിനക്ക് വയ്യാണ്ടായേ? "
മാലതി ഷൈലയെയും അഞ്ജലിയെയും നോക്കി. "ചെറിയൊരു ആക്‌സിഡന്റ് പറ്റിയതാ. അത് അന്ന്........ " വിജയൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ ഷൈല ഇടക്ക് കയറി പറഞ്ഞു. "ഇപ്പൊ ഒരു വർഷത്തോളം ആവാനായി. നമ്മുടെ നാട്ടിലെ തന്നെ ഒരു വൈദ്യനെയാ കാണിക്കുന്നേ..ആള് ബഹു കേമനാണെന്നാണ് കേട്ട് കേൾവി. അദ്ദേഹം ശരിയാക്കി തരാമെന്നു വാക്ക് തന്നിട്ടുണ്ട്. ഇപ്പൊ അതാണ്‌ ആകെയുള്ള പ്രതീക്ഷ. " ഷൈല വിജയനെ തുറിച്ചു നോക്കി. അയാൾ പുറത്തേക്ക് മുഖം വെട്ടിച്ചു. "ഏത് വൈദ്യനെയാ ഏട്ടത്തി കാണിക്കുന്നേ ? " മാലതി ആകാംക്ഷയോടെ ഷൈലയെ നോക്കി "കാക്കട്ടൂർ മനയിലെ നാരായണൻ തമ്പി വൈദ്യർ. മാലതിയ്ക്ക് അറിയുമോ? " "അറിയാം ഏട്ടത്തി. പണ്ട് എന്റെ ചെറുപ്പത്തിലും  ഇടക്കിടക്ക് വൈദ്യരുടെ അടുത്ത് മരുന്ന് വാങ്ങാൻ പോയിട്ടുണ്ട്. " "അതു തന്നെ മാലതി വയസ്സ് 70 ആയെങ്കിലും ഇപ്പോഴും ആളുകളെ പരിശോധിക്കാറുണ്ട് വൈദ്യർ. ദിവസവും എത്ര പേരാണെന്ന് അറിയുമോ മറ്റു ഗ്രാമങ്ങളിൽ നിന്നു വരെ ചികിത്സക്ക് എത്തുന്നേ" വിജയൻ അദ്ദേഹത്തെ കുറിച്ച് വാചാലനായി "ബാക്കി പിന്നെ സംസാരിക്കാം അവർ ഇപ്പൊ വന്നതല്ലേയുള്ളൂ. മക്കൾ ഒന്ന് വിശ്രമിക്കട്ടെ " മുത്തശ്ശൻ പതിയെ മുറിയിലേക്ക് കയറി വന്നു

💬 Comments

View all comments