Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
ഒരുപക്ഷെ നല്ല വില കൂടിയ കാറുള്ളത് കൊണ്ടാവും അങ്ങനെ ചെയ്തതെന്ന് അവനു തോന്നി.
കുറേ ദൂരം മുന്നോട്ടേക്ക് പോയപ്പോൾ വഴി രണ്ടായി പിരിഞ്ഞത് അവൻ കണ്ടു. വെയിലിന് ആക്കം ഉള്ളതിനാൽ റോഡിൽ തണലുള്ള ഭാഗം നോക്കിയാണ് അനന്തു വണ്ടി ഓടിച്ചിരുന്നത്.
പടിഞ്ഞാറ് ഭാഗത്തേക്കുള്ള വഴിയിലൂടെ അവൻ വണ്ടി ഓടിച്ചു. ഒരുപാട് വളവുകളും തിരിവും കയറ്റവും അവനെ അല്പം ബുദ്ധിമുട്ടിച്ചു.
അവൻ പട്ടണത്തിൽ ആയിരുന്നപ്പോൾ ഹൈവേ റോഡിലൂടെ ഓടിച്ചുള്ള മികവ് ഇവിടെ പോരാ എന്ന് അനന്തുവിന് തോന്നി. എങ്കിലും സൂക്ഷ്മതയോടെ അവൻ വണ്ടി ഓടിച്ചു.
"ഡാ എത്താനായോ ? "
പിറകിൽ നിന്നും ശിവ അവന്റെ ചുമലിൽ കിള്ളാൻ തുടങ്ങി.
"ഇല്ലെടി നീ ഒന്ന് ക്ഷമിക്ക് "
അനന്തു ഓരോ കാഴ്ചകളും കണ്ടു കൊണ്ടു വണ്ടി ഓടിച്ചു.കുറച്ചു ദൂരം കൂടി ചെന്നപ്പോൾ റോഡിന് ഓരത്തായി കുറച്ചു ജീപ്പുകളും ബൈക്കുകളും ഒക്കെ നിർത്തി വച്ചിരിക്കുന്നത് കണ്ടു.
മുകളിൽ നിന്നും നട ഇറങ്ങി ആൾക്കാർ വരുന്നതും ചിലർ നട കയറി പോകുന്നതും അവർ കണ്ടു. അനന്തു വലിയൊരു മരത്തിനു ചുവട്ടിൽ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി. ചാവി ഊരി കയ്യിൽ പിടിച്ചുകൊണ്ടു ശിവയെ നോക്കി.
"ഇവിടാണോ കാണാൻ ഉള്ളത് ? "
ശിവ ഇടുപ്പിൽ കൈ കുത്തി അവനോട് ചോദിച്ചു.
"ആണെന്നല്ലേ ആ ചേച്ചി പറഞ്ഞേ "
അനന്തു പ്രതീക്ഷയോടെ പറഞ്ഞു.
"ആവോ ആയാൽ മതി "
"നീ കണ്ടില്ലേ ഒരുപാട് പേരെ.. അവരൊക്കെ അസ്തമയം കാണാൻ വന്നതാ.. നീ വാ .."
അനന്തു ശിവയുടെ കയ്യിൽ പിടിച്ചു നടന്നു. മലയിലേക്ക്
💬 Comments
View all comments