Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]
താഴെ വീഴാതിരിക്കാൻ അവനെ വട്ടം ചുറ്റി പിടിച്ചു. ചെമ്മൺ പാതയിലൂടെ ബൈക്ക് പതിയെ ഇറക്കി റോഡിലേക്ക് കയറ്റി അനന്തു തറവാട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
റോഡിനു ഇരു വശത്തുമുള്ള പ്രകൃതി ഭംഗിയും പച്ചപ്പും ആസ്വദിച്ചു കൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചു. വല്ലാത്തൊരു അനുഭൂതി തന്നിൽ വന്നു നിറയുന്നതായി അവനു തോന്നി.
ഏതൊരു ബൈക്ക് ആദ്യം എടുക്കുമ്പോൾ അപരിചിതത്വം തോന്നുമെങ്കിലും ഈ ബുള്ളെറ്റിനോട് മാത്രം അവനു തോന്നിയത് മുൻ പരിചയം മാത്രമാണ്.
ഒരുപാട് പ്രാവശ്യം ഓടിച്ചു പരിചയമുള്ളതുപോലെയാണ് അനന്തുവിന് തോന്നിയത്.തന്റെ യജമാനനെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ബുള്ളറ്റ് തറവാട് ലക്ഷ്യമാക്കി കുതിച്ചു.
കവലയിലേക്ക് എത്തിയതും ഒരു വലിയ ആൽമര ചുവട്ടിൽ അനന്തു ബുള്ളറ്റ് നിർത്തി.ബഷീറിക്ക അതിൽ നിന്നും പതുക്കെയിറങ്ങി.
"ശരി കുഞ്ഞേ "
ബഷീറിക്ക നന്ദി സൂചകമായി അവനെ നോക്കി കൈകൾ കൂപ്പി.
"ആയ്കോട്ടെ"
അനന്തു അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബുള്ളറ്റ് നേരെ ഓടിച്ചു പോയി. ബഷീറിക്ക തിരിഞ്ഞു നോക്കിയതും കുമാരേട്ടന്റെ ചായക്കടയിൽ ഒത്തു കൂടിയ 4, 5 പേർ തന്നേ പ്രതീക്ഷിച്ചു നിക്കുന്നതായി അയാൾക്ക് തോന്നി.
ബഷീർ സാവധാനം അങ്ങോട്ടേക്ക് കയറി. തോളിൽ ഇട്ടിരുന്ന തോർത്തു എടുത്തു ചായക്കടയിലെ മര ബെഞ്ചിൽ അമർത്തി തുടച്ചു അയാൾ ഇരുന്നു.
"കുമാരേട്ടാ ഞമ്മടെ പതിവ് "
"ആരാ ബഷീറേ അത്. "
ദേശം ഗ്രാമത്തിൽ ബൈക്കുകൾ വിരളം ആയതിനാൽ കുമാരൻ ആകാംക്ഷയോടെ അയാളോട് ചോദിച്ചു.
"നമ്മുടെ അങ്ങുന്നിന്റെ കൊച്ചുമോനാ "
"ബലരാമൻ അങ്ങുന്നിന്റെ മൂത്ത മോനോ? "
"അല്ല കുമാരേട്ടാ മാലതി കൊച്ചിന്റെ മോനാ"
ബഷീർ അയാളെ തിരുത്താൻ
💬 Comments
View all comments