0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
അവിടുള്ള മദ്യപാന സഭയെ ഒന്ന് ചുഴിഞ്ഞു നോക്കി. മേശയ്ക്ക് സമീപം ഇരിക്കുന്ന ശങ്കരനെ കണ്ടതും അയാൾ വിനയത്തോടെ അദ്ദേഹത്തെ വണങ്ങി. വല്ലാത്തൊരു ബഹുമാനം ആ പോലീസുകാരനിൽ അനന്തു കണ്ടു. "രാജാ ഒരു ഗ്ലാസ് ഒഴിക്കട്ടെ? " ബലരാമൻ കുപ്പി ഉയർത്തികാണിച്ചുകൊണ്ട് ചോദിച്ചു. "വേണ്ട ബലരാമൻ അങ്ങുന്നേ പെണ്ണുംപിള്ള തലയ്ക്കിട്ട് അടിക്കും അതാ" രാജൻ തലചൊറിഞ്ഞുകൊണ്ട് അവരെ നോക്കി. "നീ ഒരു എസ് ഐ തന്നെയല്ലേടാ എന്നിട്ടാണോ ഈ പേടി ? " ശങ്കരൻ കാലിന്മേൽ കാലും കയറ്റി കസേരയിലേക്ക് അമർന്നിരുന്നു. "എന്ത് ചെയ്യാനാ അങ്ങുന്നേ ഞാൻ ഇങ്ങനായിപ്പോയി " "ഹാ അതെന്തേലും ആവട്ടെ.. എന്തായി കാര്യങ്ങൾ? " ശങ്കരൻ മീശ പിരിച്ചുകൊണ്ട് ഗൗരവം കൈ വരിച്ചു. "ശത്രു പാളയത്തു കാര്യമായ ചർച്ച ആണെന്നാ അറിഞ്ഞത്. തിരുവമ്പാടിക്കാര് ഇത്തവണ രണ്ടും കൽപ്പിച്ചാ " "ഹ്മ്മ് ഒരു തിരുവമ്പാടിക്കാർ... എന്റെ കയ്യിൽ കിട്ടിയാൽ എല്ലാത്തിനെയും ഞെരിക്കും ഞാൻ" പല്ലിറുമ്മിക്കൊണ്ട് ശിവജിത്ത് കയ്യിലിരുന്ന  ഗ്ലാസ്‌ മേശയിൽ ശക്തമായി അടിച്ചു. അടിച്ച ശക്തിയിൽ അതിൽ നിന്നും മദ്യം നിലത്തേക്ക് തുളുമ്പി. "ബലരാമൻ അങ്ങുന്നേ കുഞ്ഞിനോട് പറ അവര് നല്ല പണി തരാൻ ചാൻസ് ഉണ്ടെന്ന് "
രാജൻ പോലീസ് സങ്കോചത്തോടെ അവരെ നോക്കി. "പ്ഫാ നായെ നിനക്ക് എന്ത് അറിയാം ഈ ശിവജിത്തിനെ കുറിച്ച് .. അവന്മാരുടെ കുടുംബം അടക്കം കത്തിക്കും ഞാൻ ഒറ്റ രാത്രികൊണ്ട്... കാണണോ തനിക്ക് ? " ശിവജിത്ത് കസേരയിൽ നിന്നും ചാടിയെണീറ്റ് ചീറിക്കൊണ്ട് പറഞ്ഞു. രാജൻ പോലീസ് നേരിയ ഭയത്തോടെ പുറകിലേക്ക് ഒരു ചുവട് വച്ചു. രോഷത്തോടെ

💬 Comments

View all comments