0%

Chapter Title : വശീകരണ മന്ത്രം 5 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K
ആ പെൺകുട്ടി കണ്ണുകൾ ഇറുക്കെ പിടിച്ചു കിടന്നു. അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ദേവൻ സങ്കോചത്തോടെ  അവൾക്ക് സമീപം കുത്തിയിരുന്ന് അവളുടെ ചുമലിൽ കൈകൾ വച്ചു. "കുട്ടി കുഴപ്പം ഒന്നുമില്ലലോ അല്ലെ? " ദേവന്റെ ശബ്ദം കേട്ടതും ആ പെൺകുട്ടി പതിയെ തലയുയർത്തി നോക്കി. അവളുടെ മുഖത്തു അസഹനീയമായ വേദന നിഴലിക്കുന്നുണ്ടായിരുന്നു. മുഖത്തേക്ക് മുടിയിഴകൾ ഉതിർന്നു കിടന്നിരുന്നു.അവളുടെ പൂച്ച കണ്ണുകളും ചുവന്ന അധരങ്ങളും ഇരു നിറവും അവളെ ഒരുപാട് സുന്ദരിയാക്കിയിരുന്നു. വല്ലാത്തൊരു ഐശ്വര്യം ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നതായി അവനു തോന്നി. ഈ സമയം ദേവനെ കണ്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൾ ഭയ ഭക്തി ബഹുമാനത്തോടെ അവനെ നോക്കി. "അങ്ങുന്നേ" ആ പെൺകുട്ടി അല്പം വെപ്രാളത്തോടെ കൈ കുത്തി എണീക്കാൻ ശ്രമിച്ചു. എന്നാൽ വേദന കൊണ്ടു പുളഞ്ഞതും അവൾ ആ ശ്രമം ഉപേക്ഷിച്ചു. വയ്യായികയോടെ അവൾ ദേവനെ നോക്കി. "അങ്ങുന്നേ അറിയാതെ വഴി തെറ്റി വന്നതാ.. എന്നോട് മാപ്പാക്കണേ " ആ പെൺകുട്ടി അവന്റെ ക്ഷമയ്ക്കായി യാചിച്ചു. ദേവൻ അരുതാത്തതു എന്തെങ്കിലും ചെയ്യുമോ എന്ന് അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു. അവൾ അവിടെ കിടന്നു കിടികിടാ വിറച്ചുകൊണ്ടിരുന്നു. "അയ്യോ ഇല്ല കുട്ടി അങ്ങനൊന്നും ഓർത്തു പേടിക്കണ്ട ... ഇയാൾക്ക് എന്തേലും പറ്റിയോ? " "ഇല്ല്യ എനിക്ക് ഒന്നൂല്ല " ആ പെൺകുട്ടി വേദന കാരണം തന്റെ കണ്ണുകൾ നിറഞ്ഞു വരാതെ
നിയന്ത്രിക്കാൻ പാടു പെട്ടു. "ഉവ്വ ഞാൻ അതു കാണുന്നുണ്ട്. താൻ ഇപ്പൊ കരയുമല്ലോ.. വാ നമുക്ക് വൈദ്യരുടെ അടുത്തേക്ക് പോകാം " "അയ്യോ വേണ്ട

💬 Comments

View all comments