വശീകരണ മന്ത്രം 6 [ചാണക്യൻ]

📝 Ongoing

👁 358421 views ❤ 824 likes 💬 186 comments

വശീകരണ മന്ത്രം 6
Vasheekarana Manthram Part 6 | Author : Chankyan | Previous Part

ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു.അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു.ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല. ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു. ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു.

എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ബലരാമനെ കണ്ടതും ബഹുമാനത്തോടെ അദ്ദേഹത്തിന് സമീപത്തേക്ക് നടന്നു വന്നു.

അനന്തു മുറിയുടെ വാതിൽ പതിയെ ചാരിവച്ചു  അവിടുള്ള മേശയിൽ ചാരി നിന്നു.

"മോളെ ഇപ്പൊ എങ്ങനുണ്ട് ?  കുഴപ്പമില്ലലോ അല്ലെ? "

ബലരാമൻ അരുണിമയുടെ നെറുകയിൽ വാത്സല്യപൂർവ്വം തഴുകി.

"കുഴപ്പമില്ല അങ്ങുന്നേ.... ചെറിയ വേദനയെ ഉള്ളൂ.... വേറൊന്നുമില്ല  "

അരുണിമ മറുപടി പറഞ്ഞു.

അവൾ പെട്ടെന്നു സ്വന്തം അച്ഛനെ കുറിച്ച് ഓർത്തു പോയി.അവളുടെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു.

തേവക്കാട്ട് കുടുംബത്തിലെ മൂത്ത സന്തതി തന്നെ തേടി ആശുപത്രിയിൽ വന്നതിന്റെ പൊരുൾ അരുണിമയ്ക്ക് മനസ്സിലായില്ല. എന്നാലും അനന്തുവുമായി അദ്ദേഹത്തിന് എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് തോന്നി.

അവൾ അനന്തുവിനെ തുറിച്ചു നോക്കി. അവൻ അവളുടെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ മുഖം താഴ്ത്തി.

ആ പൂച്ചക്കണ്ണു

📚 Chapters

1 published

Related Stories

💬 Comments

View all comments