0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
അവളെ ഉള്ളിലേക്ക് കൊണ്ടു പോയിക്കോളൂ.. വെയിൽ കൊള്ളിക്കണ്ട " "ശരിയാ കുട്ട്യേ.. അയ്യോ മോൻ വന്ന കാലിൽ നിക്കണയല്ലേ ഉള്ളിലേക്ക് വാ.. ചായ കൂട്ടാം " "വേണ്ട അമ്മേ ഇപ്പൊ ഇത്തിരി തിരക്ക് ഉണ്ടേ.. പിന്നെ ഒരിക്കൽ ആവാം " അനന്തു പോകാനായി അമ്മയുടെ അനുവാദത്തിനായി കാത്തു നിന്നു. "പോയി വാ കുട്ട്യേ.. ഒരിക്കെ കാണാം. " "ശരി അമ്മേ" അനന്തു പോകുവാനായി തയാറായി. അവൻ വീടിനു മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി ചിരിച്ചു. അവൾ അനന്തുവിനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട്  ചിരിച്ചു കാണിച്ചു. ആ പെൺകുട്ടി അരുണിമയുടെ അനിയത്തി ആവുമെന്ന് അവനു തോന്നിയിരുന്നു. അനന്തു പോകുവാണെന്നു കേട്ടപ്പോൾ അരുണിമയ്ക്ക് ആകെ ഒരു വല്ലായ്മ പോലെ തോന്നി. ഉള്ളിൽ ദുഃഖം നുരഞ്ഞു പൊന്തുന്ന പോലെ. അനന്തുവിന്റെ മുഖത്തേക്ക് നോക്കാൻ ത്രാണിയില്ലാതെ അവൾ തല താഴ്ത്തി. അരുണിമ മുഖം താഴ്ത്തി നിൽക്കുന്നത് കണ്ട് അവനു സങ്കടം വന്നെങ്കിലും തല്ക്കാലം അവിടുന്ന് പോകാൻ അവൻ തീരുമാനിച്ചു. അരുണിമയെ സുരക്ഷിതമായ  കൈകളിൽ എത്തിച്ചെന്ന ചാരിതാർഥ്യത്തോടെ അവൻ അവിടുന്ന് ഇറങ്ങി തിരിച്ചു ബുള്ളറ്റിനു സമീപം നടന്നു. അവൻ പോയി കഴിഞ്ഞതും ആശ അരുണിമയുടെ മുഖത്തേക്ക് നോക്കി. "മോളെ ആരൂ.. ആ കുട്ടി ആരാ? ഏടയിള്ളതാ  മുൻപ് ഈട എങ്ങും  കണ്ടിട്ടില്ലല്ലോ? " ആശ സംശയത്തോടെ അവളെ നോക്കി. "തേവക്കാട്ടെ പുതിയ കാര്യസ്ഥന്റെ മോനാ.. ഇവിടത്തുകാരല്ല.. പുറം നാട്ടുകാരാ" "ഹാ അങ്ങനെ പറ.. വെറുതെ അല്ലപ്പാ അറിയാത്തെ.. നീ ഉള്ളിലേക്ക് വാ കുട്ട്യേ വെയിൽ കൊള്ളാണ്ട്..  "
ആശ അവളെയും കൊണ്ടു അകത്തേക്ക് നടന്നു. വീടിനുള്ളിലേക്ക്

💬 Comments

View all comments