0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
മുഖം ഉയർത്തിയ അരുണിമ ആ സ്റ്റാൻഡിനു സമീപം നടന്നു വന്നു. കയ്യിലുള്ള ക്യാൻവാസ് ബെഡിലേക്ക് ഇട്ട് തുണി കൊണ്ട് മറച്ചു വച്ച  ക്യാൻവാസിലേക്ക് അവൾ നോക്കി. പതിയെ അവളുടെ ഹൃദയമിടിപ്പ് വർധിച്ചു. നേരിയ ഭയത്തോടെ വിറയ്ക്കുന്ന കൈകളോടെ അവൾ ആ ക്യാൻവാസിനെ മറച്ചിരുന്ന തുണി പതിയെ വലിച്ചെടുത്തു മാറ്റി. അതിൽ ആലേഖനം ചെയ്ത ചിത്രത്തിലേക്ക് നോക്കുന്തോറും അരുണിമയ്ക്ക് സങ്കടവും ദുഖവും കോപവും ഒരുപോലെ പൊന്തിവന്നു. ആ ക്യാൻവാസിൽ ചോരയിൽ കുളിച്ചു കിടക്കുന്ന അനന്തുവിനെ ആണ് അരുണിമ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നത്. പലവിധ മുറിവുകൾ കൊണ്ടും ചോര കൊണ്ടും വികൃതമായ മുഖവും ശരീരവുമായി  അവൻ നിലത്തു കിടക്കുന്നു. അവന്റെ നീല കണ്ണുകൾ ചോരമയം കൊണ്ടു പുറത്തേക്ക് ഉന്തി കണ്ണിൽ നിന്നും ഞെട്ടറ്റു വീഴുമെന്ന നിലയിൽ ആയിരുന്നു. അതിനു സമീപം ഒരാൾ പൊക്കത്തിൽ  വലിയൊരു തീനാളം എരിയുന്നു. അതിൽ അവ്യക്തമായ ആരുടെയോ കൈ കാലുകൾ കാണാം. അവന്റെ മുഖത്തു വല്ലാത്ത നിസ്സഹായത നിറഞ്ഞു നിന്നിരുന്നു. അതിലേക്ക് നോക്കി നിൽക്കുന്തോറും അരുണിമയുടെ കണ്ണുകൾ നിറഞ്ഞു വന്നു. മുഷ്ടി ചുരുട്ടി പിടിച്ചു കോപത്തോടെ അവൾ അലറി. അവിടെ ഉണ്ടായിരുന്ന സാധന സാമഗ്രികൾ അവൾ കൈകൊണ്ട് തട്ടി താഴെയിട്ടു. കലി തീരാതെ അവൾ മേശപ്പുറത്തിരുന്ന ചായ  കൂട്ടുകൾ ക്യാൻവാസിലേക്ക് വലിച്ചെറിഞ്ഞു.
ക്യാൻവാസിൽ ചെന്നു തട്ടി ചായം നിറച്ചു വച്ച  കോപ്പകളും ബ്രഷും നിലത്തേക്ക് ചിന്നി ചിതറി വീണു. ഒരു സൃഷ്ട്ടാവിനു തന്റെ സൃഷ്ടിയെ നശിപ്പിക്കാമെന്ന അധികാരത്തോടെ അവൾ ആ ചിത്രത്തെ കോപത്തോടെ വികൃതമാക്കി .കലി അല്പം ഒന്ന് അടങ്ങിയതും അവൾ കിതപ്പോടെ നിലത്തേക്ക് പതിയെ ഊർന്നു

💬 Comments

View all comments