0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
ചെയ്തിട്ടുള്ള താളിൽ എത്തിയതും അനന്തു ഞെട്ടലോടെ എണീറ്റിരുന്നു. അവനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നു ശ്വാസം വലിച്ചെടുത്ത ശേഷം അവൻ ഒന്നുകൂടി ആ താളിലേക്ക് സസൂക്ഷ്മം നോക്കി. മുൻപ് അവ്യക്തമായ ഒരു പെൺകുട്ടിയുടെ ചിത്രമാണ് അവിടെ ഉണ്ടായിരുന്നതെങ്കിലും ഇന്ന് അത് മാറി അതിലെ അവ്യക്ത ഭാഗങ്ങൾ തെളിഞ്ഞു വന്ന് അത് പൂർണമായ ഒരു ചിത്രമായി മാറി. എന്നാൽ അതിന്റെ നടുക്കത്തിൽ നിന്നും മോചിതനാവാൻ അനന്തുവിന് കഴിഞ്ഞില്ല. പതിയെ ആ ചിത്രത്തിൽ അരുണിമയുടെ മുഖം തെളിഞ്ഞു വരുന്നതായി അവനു തോന്നി. ആരോ അരുണിമയുടെ ചിത്രം പുതുതായി വരച്ചു ചേർത്ത പോലെ ആയിരുന്നു. മുൻപിൽ നടക്കുന്ന അസ്സാധാരണമായ സംഭവങ്ങൾ ഓർത്ത് അവനു ഭ്രാന്ത്‌ പിടിച്ചു. തൽക്കാലം അരുണിമയെ കാണാനുള്ള ആഗ്രഹംകൊണ്ടാകും ഇങ്ങനൊക്കെ തനിക്ക് കാണാൻ പറ്റുന്നതെന്നു ഓർത്തു അവൻ ആശ്വസിച്ചു. അങ്ങനെ ആണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.സാവധാനം അനന്തു ഡയറിയിലേക്ക് മുഖം പൂഴ്ത്തി.
¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥ കല്യാണിയെ വീട്ടിൽ ആക്കിയ ശേഷം രഘുവേട്ടന്റെ വീട്ടിൽ പോയി നൂലുകെട്ടിനു മുഖം കാണിച്ച ശേഷം ദേവൻ ബുള്ളറ്റിൽ തിരിച്ചു വരികയായിരുന്നു. കല്യാണിയെ കണ്ട ശേഷം മനസ്സ് എവിടെയും ഉറച്ചു നിൽക്കുന്നില്ലെന്നു അവനു തോന്നി. ആ പൂച്ചക്കണ്ണുകളോട് വല്ലാത്ത ഒരു ആരാധനയും മറ്റ് എന്തൊക്കെയോ ഒക്കെ അവന്റെ മനസിൽ തോന്നി തുടങ്ങി. ചുണ്ടിൽ ചെറു ചിരിയോടെ അവൻ ബുള്ളറ്റ് പറപ്പിച്ചു. നാൽക്കവലയിൽ എത്തിയതും അവിടുള്ള പെട്ടിക്കടയ്ക്ക് മുൻപിൽ അവൻ വണ്ടി നിർത്തി.പെട്ടി കടയിൽ കൂടിയിരുന്ന ആൾക്കാർ എഴുന്നേറ്റ് നിന്നു അവനെ ബഹുമാനിച്ചു. ദേവൻ എല്ലാവരെയും നോക്കി പുഞ്ചിരിച്ചു. "ചേട്ടാ കുറച്ചു നാരങ്ങ മിട്ടായി പൊതിഞ്ഞെടുത്തോ 

💬 Comments

View all comments