0%

Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
ഇയാളുടെ വിരൽ ഒടിഞ്ഞത്? ഞാൻ അവസാനം വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയത്? "ഹേയ് നോ മാൻ.. ഞാൻ ഇന്ന്‌ രാവിലെ മുംബൈയിൽ നിന്നും ഇങ്ങോട്ടേക്കു പോന്നതേയുള്ളൂ. ഞാൻ ഈ നാട്ടിൽ പുതിയതാ..നിങ്ങൾക്ക് ആള് മാറിയതാവും. anyway എന്നെ വീഴാതെ രക്ഷിച്ചതിനു താങ്ക്സ്.. my നെയിം ഈസ്‌ ദക്ഷിണ. ശ്രീനിവാസൻ" ആ പെൺകുട്ടി ചിരിയോടെ അനന്തുവിന്  നേരെ കൈ നീട്ടി. അവൻ ആശ്ചര്യത്തോടെ അവൾക്ക് നേരെ കൈ നീട്ടി. "അനന്തു  കൃഷ്ണൻ " "വൗ സ്വീറ്റ് നെയിം " ദക്ഷിണ  അവനെ ചിരിയോടെ നോക്കി. "Ok അനന്തു .. പിന്നെ കാണാം. ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയതിൽ സന്തോഷം " അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു.അനന്തു  അവളെ തന്നെ നോക്കി നിന്നു. റോഡിൽ നിർത്തിയിട്ടിരിക്കുന്ന  വില കൂടിയ കാറിനു സമീപത്തേക്ക് ദക്ഷിണ നടന്നു. അനന്തു കിളി പോയ അവസ്ഥയിൽ ആൽമരചുവട്ടിലേക്ക് നടന്നു. അതിന്റെ കീഴെ അവൻ സമാധാനത്തോടെ ഇരുന്നു. കാറിന്റെ ഡോർ തുറന്നു കയറാൻ തുനിഞ്ഞ ദക്ഷിണ തല ചരിച്ചു അനന്തുവിനെ നോക്കി. അവനെ കണ്ടതും ആ പൂച്ചക്കണ്ണുകൾ വിടർന്നു.അവ വല്ലാതെ വെട്ടി തിളങ്ങി. ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചുകൊണ്ടു അവൾ കാറിൽ കയറി ഡോർ ശക്തിയിൽ വലിച്ചടച്ചു. പൊടുന്നനെ അത് ദൂരേക്ക് മറഞ്ഞു. ഈ സമയം അനന്തുവിനെയും
ദക്ഷിണയെയും മരത്തിന്റെ മറവിൽ നിന്നുകൊണ്ട് രണ്ടു കണ്ണുകൾ തുറിച്ചു നോക്കികൊണ്ടിരുന്നു. ആൽമരചുവട്ടിൽ ഇരിക്കുന്ന അനന്തുവിന്റെ മനസ് ആകെ ചിന്തകളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും വിധേയമായികൊണ്ടിരുന്നു. ഇന്നലെ കണ്ട അരുണിമയും ഇപ്പൊ കണ്ട ദക്ഷിണയും രണ്ടും രണ്ടാണോ? അതോ ഒന്നാണോ?

💬 Comments

View all comments