Chapter Title : വശീകരണ മന്ത്രം 6 [ചാണക്യൻ]
സംസാരിച്ച ശേഷം അരുണിമയ്ക്ക് വേണ്ടുന്ന മരുന്നും മറ്റും വാങ്ങി അവർ ആശുപത്രിക്ക് വെളിയിൽ ഇറങ്ങി.
ഈ സമയം കൊണ്ടു അരുണിമയുടെ കാൽ മുട്ടിന്റെ വേദനക്ക് അല്പം ശമനം വന്നിരുന്നു. ഞൊണ്ടിയാണെങ്കിലും നടക്കാൻ പറ്റുന്നതിനാൽ അവൾ അനന്തുവിനെ ശല്യപെടുത്തിയില്ല.
ആശുപത്രിയുടെ വെളിയിൽ എത്തിയതും അനന്തു ബുള്ളറ്റ് എടുക്കുവാനായി അപ്പുറത്തേക്ക് പോയി. ബലരാമൻ അരുണിമയെ അവിടുള്ള ഒരു കസേരയിൽ കൊണ്ടുപോയി ഇരുത്തി. ബലരാമൻ അവൾക്ക് സമീപം വന്നിരുന്നു.
"മോള് ഈ ദേശത്തു തന്നാണോ താമസം "
ബാലരമൻ അവളെ ചോദ്യ ഭാവേന നോക്കി.
"അതെ അങ്ങുന്നേ... ഇവിടെ തന്നാ"
"അച്ഛന്റെയും അമ്മയുടെയും പേരെന്താ മോൾടെ "
"അച്ഛന്റെ പേര് ബാലൻ എന്നാ... അമ്മയുടെ പേര് ആശ.. അമ്മ അങ്ങുന്നിന്റെ സ്കൂളിലാ ജോലി ചെയ്യുന്നേ "
"എന്ത് ജോലി"
ബലരാമൻ ആകാംക്ഷയോടെ അവളെ നോക്കി.
"അവിടെ കഞ്ഞിവെപ്പാ അമ്മക്ക്.. "
"ഓഹ് ആശയുടെ മകൾ ആണല്ലേ.. ഇപ്പൊ മനസ്സിലായി.. അച്ഛന് കള്ള് ചെത്തല്ലേ പണി "
അതേ അങ്ങുന്നേ "
അരുണിമ ബഹുമാനത്തോടെ പറഞ്ഞു
"ആം.. മോൾ ഇപ്പൊ എന്താ ചെയ്യുന്നേ "
"ഞാൻ നഴ്സിംഗ് കഴിഞ്ഞു അങ്ങുന്നേ.. ഇനി പുറത്തേക്ക് പോകാനുള്ള ഒരുക്കത്തിലാ "
"നല്ലതന്നെ മോളെ... നന്നായി വരും.. എന്ത് ആവശ്യം വേണമെങ്കിലും എന്നെ വന്നു കാണണം കേട്ടോ.. എന്നെ സ്വന്തം അച്ഛനെ പോലെ കണ്ടാൽ മതി മോള്.. "
ബലരാമൻ അരുണിമയുടെ കവിളിൽ പതിയെ തലോടി. അരുണിമ ആകെ കിളി പാറി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു.
എങ്കിലും ബലരാമന്റെ വാത്സല്യം എപ്പോഴും അവളുടെ അച്ഛനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ബലരാമൻ
💬 Comments
View all comments