Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
അവൻ സങ്കടത്തോടെ ഓർത്തു. സീതയുടെ കയ്യും പിടിച്ചു പടവുകളിറങ്ങി അവർ റോഡ് സൈഡിലേക്ക് എത്തി.
അനന്തു വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി. ഈ സമയം ശങ്കരനും മക്കളും പേരമക്കളും റോഡിലേക്കിറങ്ങി വന്നു.
ക്ഷേത്രത്തിലേക്ക് വന്നു പോകുന്നവർ തേവക്കാട്ട് കുടുംബങ്ങളെയും ശങ്കരനെയും ബഹുമാനത്തോടെ വണങ്ങുകയും ചിരിക്കുകയും ചെയ്തു കൊണ്ടിരുന്നു.
കുറേ പേരുമായി മാലതി പരിചയം പുതുക്കുന്നത് സീത കണ്ടിരുന്നു. വർഷങ്ങൾക്ക് ശേഷം പരിചയക്കാരെ വീണ്ടും കണ്ടു മുട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൾ എന്ന് സീതക്ക് തോന്നിപോയി.
കണ്ടത്തിൽ നിന്നും കാർ എടുത്ത അനന്തു അമ്പലത്തിനു മുൻപിൽ റോഡരികിൽ ഓടിച്ചു കൊണ്ടു വന്നു നിർത്തി. ശങ്കരൻ മുൻപിലെ സീറ്റിലും ബാക്കിയുള്ളവർ പുറകിലുമായി കയറി.
മീനാക്ഷിയ്ക്ക് മുൻപിൽ ഇരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മുത്തശ്ശൻ ചാടികയറിയതിനാൽ നിരാശയോടെ അവൾ പിന്നിൽ കയറി. എല്ലാവരും കയറിയെന്നു ഉറപ്പ് വരുത്തിയ ശേഷം അനന്തു കാർ തറവാട് ലക്ഷ്യമാക്കി ഓടിച്ചു.
തമാശകൾ പറഞ്ഞും കളിച്ചു ചിരിച്ചും അവർ മനയിലേക്ക് എത്തിച്ചെന്നു.വണ്ടിയിൽ നിന്നും ചാടിയിറങ്ങി എല്ലാവരും മനയിലേക്ക് കേറിപോയി.
അനന്തു വണ്ടിയിൽ നിന്നും ഇറങ്ങി ടയറിൽ കാറ്റ് കുറവാണോ എന്ന് നോക്കുന്നതിനിടക്ക് പെട്ടെന്നു പുറകിൽ ഒരു ശബ്ദം കേട്ടു.
"ഭും "
അനന്തു ഞെട്ടി പുറകിലേക്ക് നോക്കി. അവിടെ സാരീയുടെ മുന്താണി കയ്യിൽ കറക്കികൊണ്ട് നാവ് കൂർപ്പിച്ചു ചുണ്ടിനിടയിലൂടെ വെളിയിലേക്ക് കാണിച്ചു നിക്കുവാണ് മീനാക്ഷി.
ആൾ ആകെ ദേഷ്യത്തിൽ ആയിരുന്നു. അവൾ അനന്തുവിനെ തുറിച്ചു നോക്കി. കാര്യമെന്താണെന്നു മനസിലാവാതെ അവൻ നിന്നു.
മീനാക്ഷിയുടെ വിയർപ്പ് പൊടിഞ്ഞ അധരങ്ങൾക്ക് വല്ലാത്തൊരു ഭംഗി ഉണ്ടെന്നു അവനു തോന്നിപോയി.സാരി തുമ്പ് ഇടുപ്പിൽ കുത്തിവച്ചു അവൾ അവന്റെ അടുത്ത് വന്നു നിന്നു.
"ആരായിരുന്നു അനന്തു ആ പെണ്ണ്? "
"ഏത് പെണ്ണ് ? "
അനന്തു ഒന്നും മനസിലാവാതെ അവളെ സൂക്ഷിച്ചു നോക്കി.
"അനന്തുവിന്റെ ദേഹത്തു തട്ടി വീണ പെണ്ണില്ലേ, അവൾ? "
മീനാക്ഷിയുടെ മുന കുത്തിയ ചോദ്യം കേട്ടപ്പോഴാണ് അമ്പലത്തിൽ വച്ചു അരുണിമയെ പോലെയുള്ള ആ പെൺകുട്ടിയുമായി കൂട്ടിയിടിച്ച കാര്യം അവന്റെ ബോധ മണ്ഡലത്തിലേക്ക് വരുന്നത് തന്നെ.
"എനിക്ക് അറിഞ്ഞൂടാ മീനാക്ഷി അതാരാണെന്ന്
💬 Comments
View all comments