0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 935

വെട്ടിച്ചു നോക്കി. സീത അമ്മായി അവനോട് പോകാം എന്ന അർത്ഥത്തിൽ കൈ കാട്ടി വിളിച്ചു. പോകാൻ താല്പര്യമില്ലാത്ത മട്ടിൽ അനന്തു എണീറ്റു.

"എന്റെ അമ്മായി ആണ്. ഞാൻ പൊക്കോട്ടെ.. കഥയുടെ ബാക്കി കേൾക്കാൻ എനിക്ക് ഭാഗ്യം ഇല്ലാന്ന് തോന്നുന്നു. "

വല്ലാത്തൊരു സങ്കടത്തോടെയാണ് അനന്തു പറഞ്ഞത്. അത് കേട്ടതും ആഗതനും ആകെ ധർമ്മ സങ്കടത്തിലായി.

ഇത്രയും നിമിഷം കൊണ്ടു ഊരും പേരും അറിയാത്ത ഈ ആഗതനോട് വല്ലാത്ത ഒരു വൈകാരികമായ ബന്ധം ഉടലെടുത്തെന്നു അവനു തോന്നിപോയി.അവൻ നിസ്സഹായതയോടെ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

"സാരമില്ല മകനെ.. പൊയ്ക്കോളൂ.. അവരെ മുഷിപ്പിക്കണ്ട ... ഇനി ഒരിക്കൽ കാണാം. "

ആഗതൻ ആശ്വാസത്തിന്റെ സ്വരത്തിൽ അനന്തുവിനോട് പറഞ്ഞു.അനന്തു അദ്ദേഹത്തെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.
അതിനു ശേഷം പിന്തിരിഞ്ഞു സീത അമ്മായിയുടെ  സമീപത്തേക്ക് പോയി.

അവൻ നടന്നു പോകുന്നത് അയാൾ നോക്കികണ്ടിരുന്നു.  അനന്തു അടുത്ത് വന്നതും സീത അവന്റെ കയ്യിൽ ചുറ്റിപിടിച്ചു.

"എവിടെക്കാ അനന്തൂട്ടാ പോയേ? "

"എങ്ങോട്ടും ഇല്ല അമ്മായി. ഞാൻ ആ ആൽമര ചുവട്ടിൽ ഇരിക്കുവായിരുന്നു. "

"അവിടെന്താടാ ഒറ്റയ്ക്ക് ഇരുന്നേ "

"ഒറ്റക്ക് അല്ല അമ്മായി, വേറൊരു പുള്ളിയും ഉണ്ടായിരുന്നു. "

"എന്തിയെ അവിടെ ആരെയും കാണുന്നില്ലല്ലോ? "

സീതയുടെ കണ്ണുകൾ ആൽമര ചുവട്ടിൽ പരതിക്കൊണ്ട് സംശയത്തോടെ ചോദിച്ചു. അനന്തു ചിരിയോടെ ആൽമര ചുവട്ടിലേക്ക് കൈ നീട്ടിക്കൊണ്ട് തിരിഞ്ഞു.

എന്നാൽ അവിടം ശൂന്യമായിരുന്നു. ആരും അവിടെ ഉണ്ടായിരുന്നു. അനന്തു പരിഭ്രമത്തോടെ എല്ലായിടത്തും നോക്കി.

കഷായവസ്ത്രവും തോൾ സഞ്ചിയും അണിഞ്ഞ ആ വൃദ്ധനെ അവിടെങ്ങും അവനു കാണാൻ സാധിച്ചില്ല. ഈ സമയംകൊണ്ട് അങ്ങേരു ഇതെങ്ങോട്ട് മാഞ്ഞു പോയി എന്ന് അവൻ ചിന്തിച്ചുകൊണ്ടിരുന്നു.

"എന്താ അനന്തൂട്ടാ നോക്കുന്നെ? "

"ഒന്നുല്ല അമ്മായി ഞാൻ എന്തോ ഓർത്തു പോയതാ "

"ആണോ, എങ്കിൽ വാ നമുക്ക് പോയേക്കാം. മുത്തശ്ശൻ നിന്നെ കാത്തിരിക്കുവാ  "

സീത അനന്തുവിന്റെ കൈപിടിച്ച് മുന്നോട്ടേക്ക് നടന്നു. പോകുന്ന പോക്കിൽ അനന്തു തല ചരിച്ചു ഒന്നു കണ്ണോടിച്ചെങ്കിലും ആ ആഗതനെ കണ്ടെത്തുവാൻ സാധിച്ചില്ല.

തിരക്കിനിടയ്ക്ക് അദ്ദേഹത്തിന്റെ പേര് പോലും ചോദിക്കാൻ വിട്ടുപോയെന്നു

💬 Comments

View all comments