0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 934

വീണ്ടും അവർക്കിടയിൽ പ്രേശ്നങ്ങൾ ഉടലെടുത്തു. രണ്ടു കുടുംബങ്ങൾ തമ്മിലും കുടിപ്പകയായി. ഭൂമി പൂജ അവരുടെ അഭിമാനത്തിന്റെ പ്രശ്നമായി മാറി. ഭൂമി പൂജയിൽ വിജയിച്ചു ദേവിയുടെ പള്ളി വാളും ചിലമ്പും സ്വന്തമാക്കാൻ അവർ പരസ്പരം മത്സരിച്ചു. അവരുടെ മത്സരം ഇവിടുത്തെ ജനങ്ങളും ഏറ്റെടുത്തു. ജനങ്ങൾ തമ്മിൽ തെറ്റി പിരിഞ്ഞു. ഒരു പൂജാരിയുടെ പിൻ തലമുറക്കാരെ പിന്തുണക്കുന്നവർ ദേശം ഗ്രാമത്തിലും മറ്റേ പൂജാരിയുടെ പിൻ തലമുറയെ പിന്തുണക്കുന്നവർ കുന്താള പുര ഗ്രാമത്തിലുമായി ഒതുങ്ങി. പരസ്പരം ശത്രുതയോടെ ആണ് ഇരു ഗ്രാമങ്ങളിലെ ജനങ്ങളും വസിക്കുന്നത്. കാലക്രമേണ ഈ കുടുംബങ്ങൾ സമ്പത്തിലും അധികാരത്തിലും ഉന്നതിയിലേക്ക് വളർന്നു വന്നു. ആർക്കും തകർക്കാൻ പറ്റാത്ത തരത്തിൽ വലിയ ആൾക്കാർ ആയി മാറി. "

"അത് കൊള്ളാലോ.. ഏതൊക്കെയാ ആ കുടുംബങ്ങൾ? അവർ ഏത് പേരിലാ അറിയപ്പെടുന്നേ? "

"ആ രണ്ട് കുടുംബങ്ങൾ ഇവയൊക്കെയാണ്. കുന്താള പുരത്തെ തിരുവമ്പാടി എന്ന് അറിയപ്പെടുന്ന കുടുംബവും ദേശം ഗ്രാമത്തെ തേവക്കാട്ട് എന്ന കുടുംബവും. "

തേവക്കാട്ട് എന്ന പേര് കേട്ടതും അനന്തു ഞെട്ടിപ്പോയി. ആഗതൻ ഇത്രയും നേരം പറഞ്ഞുകൊണ്ടിരുന്ന ചരിത്രം തന്റെ കുടുംബത്തിന്റെയും പൂർവികരേയും കുറിച്ചാണെന്നു ഞെട്ടലോടെ അവൻ മനസിലാക്കി.

അവനു തന്റെ കാതുകളെ വിശ്വസിക്കാൻ സാധിച്ചില്ല. പല കഥകളും അമ്മ പറഞ്ഞു തന്നിട്ടുണ്ടെങ്കിലും തങ്ങളുടെ കുടുംബത്തെ പറ്റിയുള്ള ഇത്രയും ബൃഹത്തായ ചരിത്രം ഒരിക്കലും പറഞ്ഞു തന്നിട്ടില്ലെന്നു നിരാശയോടെ അവൻ ഓർത്തു.

ആകെ കിളി പാറിയ അവസ്ഥയിൽ ആയിരുന്നു അനന്തു. ആഗതൻ കഥ പറഞ്ഞ ക്ഷീണത്തിൽ തോൾ സഞ്ചിയിൽ നിന്നും വെള്ളം നിറച്ച കുപ്പിയുടെ അടപ്പ് തുറന്നു വായിലേക്ക് കമഴ്ത്തി.

ദാഹം തീരും വരെ മതി വരുവോളം കുടിച്ച അയാൾ ദാഹ ശമനത്തിന് ശേഷം കൈകൾ കൊണ്ടു ചിറി തുടച്ചു കുപ്പി സഞ്ചിയിലേക്ക് പൂഴ്ത്തി വച്ചു.

"എന്നിട്ട് ബാക്കി എന്തുണ്ടായേ ? "

കഥയുടെ ബാക്കി അറിയാനുള്ള ത്വരയിൽ അനന്തു ഉത്സാഹത്തോടെ ചോദിച്ചു.

അനന്തു നല്ലൊരു ശ്രോതാവായി മാറിയെന്നു ആഗതന് മനസിലായി. അയാൾ എന്തോ പറയാനാഞ്ഞതും അപ്പുറത്ത് നിന്നും ശബ്ദം കേട്ടു.

"അനന്തൂട്ടാ....... "

ശബ്ദം കേട്ട ഭാഗത്തേക്ക്‌ അനന്തു മുഖം

💬 Comments

View all comments