0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 933

ഞാറ്റുവേലയിൽ നെല്ലിന് വളപ്രയോഗം നടത്തുക, പതിനൊന്നാം ഞാറ്റുവേലയായ പൂരം ഞാറ്റുവേലയിൽ നിലങ്ങളിലെ ഒന്നാം വിളയുടെ കൊയ്ത്തിനു സമയം ആഗതമാകും. രണ്ടാം വിളയ്ക്ക് നിലം ഒരുക്കണം. രണ്ടാം വിളയ്ക്കായി ഞാറ് നടാൻ പറ്റിയ കാലമാണ്. ഉത്രാടം ഞാറ്റുവേലയിൽ രണ്ടാം വിളയായി നെൽകൃഷി തുടങ്ങുന്ന കാലമാണ്. ചോതി ഞാറ്റുവേലയിൽ രണ്ടാം വിളയ്ക്ക് വള പ്രയോഗം നടത്തണം. ഇരുപത്തി ഏഴാമതും അവസാനത്തതും ആയ ഞാറ്റുവേലയായ രേവതി ഞാറ്റുവേലയിൽ ഒന്നാം വിളയ്ക്കായി നിലം ഉഴുതിടണം. ശേഷം അത് വെയിൽ കായാനിടണം. മണ്ണിനെ അത് ചൂട് പിടിപ്പിക്കും.

ആ ചൂട് പിടിപ്പിച്ച മണ്ണിൽ അടുത്ത കൃഷിയ്ക്കായുള്ള ഭൂമി പൂജ ചെയ്യണം. 5 ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളും ഉണ്ടാകും. ഇത്രയും ദിവസം കൃഷി ചെയ്തെടുത്ത നെല്ലിൽ നിന്നും തന്നെ ജനങ്ങൾക്ക് അന്നദാനവും നൽകണം. അവസാനത്തെ ദിവസം കൊയ്ത്തു കഴിഞ്ഞ പാടത്ത് ഒരുക്കുന്ന ഗോദയിൽ ഈ രണ്ടു തലമുറകളിൽ പെടുന്ന കണ്ണികൾ മത്സരത്തിൽ ഏർപ്പെടണം. പരസ്പരം പോരടിക്കണം. അതിൽ വിജയിക്കുന്ന ആളുടെ കുടുംബത്തിന്റെ കൂടെ 20 വർഷം ദേവിയുടെ ശക്തിയുടെ മറ്റൊരു അംശം നിലനിൽക്കും.കൂടാതെ ആ പള്ളിവാളും ചിലമ്പിലും അവകാശവും ഉണ്ടായിരിക്കും. ക്ഷേത്ര ഭരണവും അവർക്ക് കയ്യാളാൻ സാധിക്കും.അങ്ങനെ ഓരോ 20 വർഷങ്ങളിലും ഇവിടെ ഭൂമി പൂജ നടന്നു വന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ഇന്നെത്തിയിരിക്കുന്നത് ഈ യുഗത്തിലാണ്."

"ഈ യുഗത്തിലോ?  "

"അതേ ഈ യുഗത്തിൽ തന്നെ.  ഏറിയാൽ 60 ദിനങ്ങൾക്ക് ഉള്ളിൽ ഇവിടെ 20 വർഷം കൂടുമ്പോൾ നടക്കുന്ന ആ മഹത്തായ ഉത്സവവും ആചാരവും നടക്കും. ഇവിടെ ഈ അമ്പല മുറ്റത്ത് നിർമ്മിക്കപ്പെടുന്ന ഗോദയിലെ ശക്തി പ്രകടന മത്സരം കാണാൻ ആണ് ആളുകൾ വീറോടെയും വാശിയോടെയും കാത്തിരിക്കുന്നത്. "

"അതെന്തിനാണ് ഈ ഭൂമി പൂജയ്ക്ക് അവർ ഇത്രയും വീറും വാശിയും കാണിക്കുന്നേ ? "

അനന്തു ചോദ്യഭാവേന ആഗതനെ നോക്കി.ആ പറഞ്ഞതിന്റെ പൊരുൾ അവനു മനസിലായില്ല.

"പറയാം മകനെ, ദേവ പ്രശ്നത്തിനു ശേഷം അതിൽ ചൂണ്ടി കാണിച്ച പോലെയാണ് ഇവിടുത്തെ ജനങ്ങൾ ജീവിച്ചത്. പൂജാരിമാരുടെ പിൻതലമുറക്കാർ ഒത്തൊരുമയോടെ ജീവിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞതും

💬 Comments

View all comments