Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
പെണ്മനസിന്റെ ശപിക്കപ്പെട്ട ജന്മത്തെ അവൻ നോക്കി കാണുകയായിരുന്നു.
അനന്തു അവളുടെ കയ്യിൽ മുറുകെ പിടിച്ചു.കൂടെയുണ്ട് എന്ന് അവൻ മിഴികൾ ചിമ്മി കാണിച്ചു. അഞ്‌ജലി ഒരു ചിരിയോടെ പുറത്തേക്ക് കണ്ണുകൾ നട്ടു.
"നമുക്ക് ഒന്നു പുറത്തേക്കൊക്കെ പോയി വന്നാലോ? "
"നമ്മളോ? എങ്ങനെ പോകും? എന്റെ വയ്യായ്ക നന്ദുവേട്ടൻ കണ്ടില്ലേ? "
അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല എന്ന അർത്ഥത്തിൽ അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
"വയ്യായ്ക നിന്റെ ശരീരത്തിനല്ലേ മനസിനല്ലല്ലോ? ആ വയ്യായ്ക ഒക്കെ മാറാനാ നമ്മൾ പോകുന്നേ, മനസിലായോ ? "
അനന്തു അവളുടെ കണ്ണിലേക്കു ഉറ്റു നോക്കി.അവന്റെ പിടയ്ക്കുന്ന നീലക്കണ്ണുകൾക്ക് വല്ലാത്തൊരു കാന്തികശക്തി ആണെന്ന് അവൾക്ക് തോന്നിപോയി.
അനന്തു അവളുടെ അടുത്തേക്ക് എണീറ്റു വന്നു. പൊടുന്നനെ ഇരു കൈകൾകൊണ്ട് അഞ്ജലിയെ കോരിയെടുത്തു.
അഞ്ജലിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാൻ കുറച്ചു സമയം എടുത്തു.അപ്പോഴേക്കും അവളെയുംകൊണ്ട് അനന്തു നടന്നു നടു മുറ്റത്തേക്ക് എത്തിയിരുന്നു.
അഞ്‌ജലി ചമ്മലോടെ കണ്ണുകൾ ഇറുകെ പൂട്ടി. അവന്റെ നാസികയിൽ നിന്നും പൊഴിയുന്ന ചുടുനിശ്വാസം അവളെ കോരിത്തരിപ്പിച്ചു.
ഇടുപ്പിൽ പതിഞ്ഞിരിക്കുന്ന കരതലസ്പർശം അവളുടെ ഓരോ രോമരാജികളെ തൊട്ടുണർത്തി. നാണത്തോടെ അവന്റെ ഇടം നെഞ്ചിലേക്ക് അഞ്ജലി മുഖം പൂഴ്ത്തി.
നടുമുറ്റത്ത് നിന്നും അകത്തളത്തിലേക്ക് എത്തിയതും അഞ്ജലിയെയും കൊണ്ട് നടന്നു വരുന്ന അനന്തുവിനെ കണ്ട് എല്ലാരും മൂക്കത്ത് വിരൽ വച്ചു. സീത ഓടി വന്ന് അഞ്ജലിയുടെ കവിളിൽ പിച്ചി വലിച്ചു.
"ആഹ് സീതമ്മേ...."
അഞ്‌ജലി ചിണുങ്ങിക്കൊണ്ട് അവനെ ഇറുകെ പിടിച്ചു. സീത ചിരിച്ചു കൊണ്ടു അവളുടെ നെറുകയിൽ പതിയെ തലോടി.
"എങ്ങോട്ടാ ഈ പൂച്ചക്കുഞ്ഞിയെയും കൊണ്ട്? "
പൂച്ചക്കുഞ്ഞിക്ക് വീട്ടിൽ ചടഞ്ഞിരുന്ന് മടുത്തെന്ന്.അപ്പൊ പുറത്തൊക്കെ കാണാൻ പോകുവാ"
അനന്തു പറയുന്നത് കേട്ട് അഞ്‌ജലി ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.
"ശരി ശരി വേഗം പോയിട്ട് വാ.. പൂച്ചക്കുഞ്ഞിനെ നല്ലോണം നോക്കിക്കോണേ..."
"ഞാൻ നോക്കിക്കോളാം അമ്മായി."
അനന്തു സീതയെ സമാധാനിപ്പിക്കുവാനായി പറഞ്ഞു.
ഈ സമയം അകത്തളത്തിലേക്ക് എത്തിയ മീനാക്ഷി അനന്തുവിനെയും അഞ്ജലിയെയും കണ്ട് പൊടുന്നനെ തറഞ്ഞു നിന്നു.അഞ്ജലിയെ അസൂയയോടെ നോക്കിയ അവൾ വെട്ടി തിരിഞ്ഞു നേരെ മുറിയിലേക്ക് പോയി.
മുറിയിൽ കയറിയ അവൾ
💬 Comments
View all comments