Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
മനയുടെ മുറ്റത്തേക്ക് ഇരമ്പി വന്ന കാർ ഡ്രൈവർ ചവിട്ടി നിർത്തി. അതിന്റെ പുറകിലെ സീറ്റിൽ നിന്നും ഡോർ തുറന്നു ഇറങ്ങിയ ദക്ഷിണ നേരെ മനയുടെ പൂമുഖത്തേക്ക് നടന്നു വന്നു.
കയ്യിൽ ഉള്ള പൂക്കൂട പൂമുഖപ്പടിയിൽ വച്ചു ഒരു യന്ത്രത്തെ പോലെ അവൾ നടന്നു. വേറേതോ ലോകത്ത് ആയിരുന്നു അവൾ.
അകത്തളത്തിൽ നിന്നും മുറിയിലേക്ക് അവൾ യാന്ത്രികമായി നടന്നുപോയി. ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ ചിന്താ മഗ്നയായി നടന്നു മുറിയിലേക്ക് കയറിയ അവൾ വാതിൽ അടച്ചു വച്ചു.
അല്പം മാറി നിന്നു ദക്ഷിണയെ വീക്ഷിച്ചുകൊണ്ട് ഒരാൾ നിന്നിരുന്നു.അയാൾ തന്റെ ഊന്നുവടിയുടെ പിടിയിൽ വിരലുകൾ അമർത്തി മുറുകെ പിടിച്ചു.
വലതു കൈകൊണ്ട് അയാൾ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷ മാലയിൽ അമർത്തി പിടിച്ചു. സംഭ്രമം നിറഞ്ഞു നിന്നിരുന്ന ആ മുഖത്തു വല്ലാത്തൊരു പൗരുഷം നിറഞ്ഞു നിന്നിരുന്നു.
കണ്ണുകൾ ബലമായി പൂട്ടി വച്ചു അയാൾ നാല് വരി മന്ത്രം ചൊല്ലി. അതിനു ശേഷം അയാൾ പതുക്കെ കണ്ണുകൾ തുറന്നു. അതിനു ശേഷം പൂജാമുറിയിലേക്ക് അയാൾ നടന്നു.
പൂജാമുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറിയ അയാൾ വാതിൽ കൊട്ടിയടച്ചു.
മുറിയിലെ കട്ടിലിലേക്ക് മലർന്നു വീണ ദക്ഷിണ ബെഡിന്റെ പതുപതുപ്പിൽ സുഖത്തോടെ മലർന്നു കിടന്നു.
തന്റെ ഏകാന്തതയെ മറി കടക്കാൻ തലയ്ക്കൽ ഉള്ള തലയിണയെ കെട്ടിപിടിച്ചു മറ്റാരോ ആയി മനസ്സിൽ ഉപമിച്ചു അവൾ മുഖം പൂഴ്ത്തി കിടന്നു.
ഉത്തരത്തിൽ സ്വയം ഭ്രമണം ചെയ്യുന്ന ഫാനിൽ നിന്നും ഉത്ഭവിക്കപ്പെടുന്ന തണുത്ത കാറ്റ് അവളുടെ ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിച്ചു. മനസിലെ ചിന്താ ഭാരം കാരണം കമിഴ്ന്നു കിടന്ന ദക്ഷിണ
💬 Comments
View all comments