Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
വെപ്രാളവും അവിടമാകെ നിറഞ്ഞു നിന്നു.അവൾ പടവുകൾ ഇറങ്ങി വന്ന് അഞ്ജലിയെ പിടിച്ചു കയറ്റാനായി മുന്നിലേക്ക് കൈകൾ നീട്ടി.
"അമ്മേ എനിക്ക് ഒന്നുല്ല... ഇച്ചിരി നേരം ഞാൻ നന്ദുവേട്ടന്റെ കൂടെ വെള്ളത്തിൽ കളിച്ചോട്ടെ? "
അനന്തു അവളെ വെള്ളത്തിൽ മുങ്ങി പൊന്തിയ ശേഷം അഞ്‌ജലി ഉറക്കെ വിളിച്ചു പറഞ്ഞു.
"എന്നാലും വേണ്ട മോളെ... ഇങ് കേറിപോര് "
ഷൈലയുടെ വെപ്രാളത്തിന്റെ അലയൊലികൾ അവർ ഇരുവരുടെയും കാതുകളിൽ പതിച്ചു.
"എൻറെ പൊന്നമ്മയല്ലേ... പ്ലീച്ച് "
അഞ്‌ജലി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"പിള്ളേര് കളിച്ചോട്ടെ ഷൈല.. നമ്മൾ ഇവിടെ തന്നെ ഉണ്ടല്ലോ "
മുത്തശ്ശിയുടെ പ്രോത്സാഹനം കിട്ടിയതും ഷൈലക്ക് വേറെ മാർഗം ഇല്ലാതായി. അവൾ തലയാട്ടിക്കൊണ്ട് മൗനാനുവാദം നൽകി.
അഞ്‌ജലി സന്തോഷത്തോടെ അവനിലേക്ക് കൂടുതൽ പറ്റിച്ചേർന്നു. അനന്തു അഞ്ജലിയെയുംകൊണ്ടു വെള്ളത്തിലൂടെ നീന്തിയും മുങ്ങി നിവർന്നും സമയം കഴിച്ചു.
നനഞ്ഞു കുതിർന്നു നിൽക്കുന്ന അവളെ കണ്ടാൽ ഒരു കൊച്ചു ദേവത ആണെന്ന് ആർക്കും തോന്നി പോകുമെന്ന് അവനു മനസിലായി.അനന്തുവിന്റെ കയ്യിൽ കിടന്ന അഞ്‌ജലി വേറേതോ ലോകത്തായിരുന്നു.
അനന്തുവുമായുള്ള ഓരോ നിമിഷങ്ങളും സ്വർഗതുല്യമായിരുന്നു അവൾക്ക്. നന്ദുവേട്ടനുമായി വല്ലാത്തൊരു ആത്മബന്ധവും ഇഷ്ടവും അവൾക്ക് അപ്പോഴേക്കും തോന്നി തുടങ്ങിയിരുന്നു.
പക്ഷെ ആ ഇഷ്ട്ടം ഒരിക്കലും തെറ്റായ രീതിയിൽ മാറുകയില്ലെന്നു അവൾ ശഠിച്ചിരുന്നു.എന്നും നന്ദുവേട്ടന്റെ കൂട്ടുകാരിയായി ഒപ്പം നിൽക്കുവാൻ അവളുടെ മനസ് വെമ്പി.
അഞ്‌ജലി അനന്തുവിന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ജലകണങ്ങൾ പറ്റി പിടിച്ചിരിക്കുന്ന കണ്പീലികൾക്കിടയിലൂടെ പിടയ്ക്കുന്ന നീല കണ്ണുകൾ കാണുന്ന മാത്രയിൽ മനസ് കൈ വിട്ടു പോകുമോ എന്ന ഭയം അവളിൽ നിഴലിച്ചിരുന്നു.
അതുകൊണ്ട് തന്നെ അവൾ കണ്ണുകൾ ഇറുകെ പൂട്ടി അവന്റെ കൈകളിൽ ശയിച്ചു.വെള്ളത്തിലെ കേളിക്ക് മുത്തശ്ശിയുടെ ആജ്ഞ പ്രകാരം പരിസമാപ്തി വന്നതും അഞ്ജലിയെയും കൊണ്ടു അനന്തു പടവിലേക്ക് നടന്നു വന്നു.
അവിടെ ഉള്ള കല്പടവിൽ അവളെ ഇരുത്തിയതും ഷൈല ഉടുത്തിരുന്ന സാരിയുടെ മുന്താണി കയ്യിലെടുത്തു അഞ്ജലിയുടെ തല തോർത്തി കൊടുത്തു കൊണ്ടിരുന്നു.അനന്തു ഈറനോടെ കല്പടവിൽ അമർന്നിരുന്നു.
"വലിയ പെണ്ണായി എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല ഇതുവരെ "
ഷൈല അവളുടെ തല തുവർത്തുന്നതിനിടയിൽ പറഞ്ഞു.അഞ്‌ജലി ചുണ്ട് കൂർപ്പിച്ചു ഷൈലയെ
💬 Comments
View all comments