Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]
കോപത്തോടെ നോക്കി.
"എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ? ഉള്ളതല്ലേ പറഞ്ഞേ, ഇനിയും പറയും"
ഷൈല കണ്ണുരുട്ടി അവളെ പേടിപ്പിച്ചു.
"എന്റെ പൊന്നമ്മേ ഒന്നു വായടക്ക് "
അഞ്ജലി ഗതികെട്ട് വിളിച്ചു പറഞ്ഞു. അനന്തുവിന്റെ മുൻപിൽ നിന്നും ഇങ്ങനെ ഓരോന്ന് പറയുന്നത് നിർത്തിക്കേണ്ടത് അവളുടെ ആവശ്യമായിരുന്നു.
അല്ലേൽ അവളുടെ എല്ലാ തല്ലുകൊള്ളിത്തരവും അമ്മ വിളമ്പുമെന്നു അവൾ ഭയപ്പെട്ടു.
"മതി തോർത്തിയത്.. ഞാൻ പോകുവാ ഷൈലയുടെ കൈകൾ തട്ടി മാറ്റി മുഖം വീർപ്പിച്ചു അവൾ ഗൗരവത്തോടെ ഇരുന്നു."
"മോനെ അനന്തു മോളെയും കൊണ്ടു മുറിയിലേക്ക് പൊക്കോ.. ഞങ്ങ വന്നോളാം"
മുത്തശ്ശി അവനോടായി പറഞ്ഞു.അനന്തു തലയാട്ടിക്കൊണ്ട് എണീറ്റു നേരെ അഞ്ജലിക്ക് സമീപം വന്നു നിന്നു.അഞ്‌ജലി അവൻ എടുക്കുന്നതിനായി തയാറായി നിന്നു.
അനന്തു നിലത്തേക്ക് ഇരുന്നു അവളെ കൈകളിൽ കോരിയെടുത്തു. പതുക്കെ പടവുകൾ കയറി അനന്തു തറവാട്ടിലേക്ക് നടന്നു.
ഷൈല അപ്പൊ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.ഒരുപാട് നാളുകൾക്ക് ശേഷം അഞ്‌ജലിയുടെ സ്വഭാവത്തിൽ വന്ന മാറ്റം അവളെ മറ്റൊരു അവസ്ഥയിൽ എത്തിച്ചു.
ഇത്രയും കാലം ഒരു പാവയെ പോലെ ആ മുറിയിൽ ചടഞ്ഞു കൂടിയിരുന്ന തന്റെ മകൾ ഇന്ന് ഉഷാറോടെ പഴയ മാനസികാവസ്ഥയിലേക്ക് തിരിച്ചു വരുന്നത് ആ മാതാവിനെ സംബന്ധിച്ചിടത്തോളം ഹൃദയം വല്ലാതെ സന്തോഷം കൊണ്ടു തുടിക്കുന്നതിനു തുല്യം ആയിരുന്നു.
നിറഞ്ഞു വന്ന കണ്ണുകൾ ഷൈല കൈകൾകൊണ്ട് ഒപ്പിയെടുത്തു.അവളുടെ കയ്യിൽ മുറുകെ പിടിച്ചു കാർത്യായനി പടികൾ പതുക്കെ ചവിട്ടി കയറി.
ഈ സമയം കൊണ്ടു അനന്തു അഞ്ജലിയെയും കൊണ്ടു അവളുടെ മുറിയിൽ എത്തിയിരുന്നു. അഞ്ജലിയെ ബെഡിലേക്ക് പതിയെ ഇരുത്തിയ ശേഷം അനന്തു ഒന്നു മൂരി നിവർന്നു.
"ഹോ കോലു പോലെ ഉള്ളൂ എങ്കിലും ഒടുക്കത്തെ വെയിറ്റ് ആണല്ലോ ?"
അനന്തു കണ്ണിറുക്കി ചിരിച്ചു കാണിച്ചു.
"പിന്നെ പറയുന്ന കേട്ടാൽ തോന്നും ഞാൻ പത്തു നൂറ് കിലോ ഉണ്ടെന്ന് "
പുച്ഛത്തോടെ അവൾ ചിറി കോട്ടി പിടിച്ചു.
അഞ്‌ജലിയുടെ കുട്ടിക്കളിയൊക്കെ കണ്ട് അനന്തു ആകെ അത്ഭുതത്തിൽ ആയിരുന്നു. ഈ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾക്ക് ഇത്രയും മാറ്റം ഉണ്ടെങ്കിൽ കുറച്ചു ദിവസങ്ങൾക്കൊണ്ട് തന്നെ അവൾ
💬 Comments
View all comments