0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 989

അത്രയും ദേഷ്യം? "

"പോട്ടെടാ മോനെ ... നീ അത് കാര്യാക്കണ്ട... ഒന്നും മനസ്സിൽ വെയ്ക്കല്ലേട്ടോ. ഞാൻ മോനോട് മാപ്പ് ചോദിക്കുവാ "

ബലരാമൻ ക്ഷമാപണത്തോടെ അവനെ നോക്കി.

"അയ്യോ അമ്മാവാ അത് പോട്ടെ... സാരുല്ല.. ഞാൻ അത് എപ്പോഴേ മറന്നു.. "

അനന്തു അമ്മാവനെ പറഞ്ഞു വിശ്വസിച്ചു.

"ശരി മോനെ ഞങ്ങൾ നിന്റെ മുത്തശ്ശനെ കണ്ടിട്ട് വരാം.. മുത്തശ്ശൻ എവിടുണ്ട്? "

"മുത്തശ്ശൻ ഔട്ട്‌ ഹൌസിൽ ഉണ്ട് അമ്മാവാ "

"ശരി  "

ബലരാമൻ തിരിഞ്ഞു പടികളിറങ്ങി വന്നു. വിജയൻ ഒന്നും ഉരിയാടാതെ അയാളെ അനുഗമിച്ചു.

ഔട്ട്‌ ഹൌസിൽ എത്തിയതും ശങ്കരൻ അവിടെ കസേരയിൽ ചാരിയിരുന്നു തന്റെ ഇരട്ട കുഴൽ തോക്ക് തുണി കോണ്ട് തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു.

അപ്പോഴാണ് മുറിയിലേക്ക് കടന്നു വന്ന ബാലരാമനെയും വിജയനെയും അയാൾ ശ്രദ്ധിച്ചത്.

"ഹാ എന്തുണ്ട് മക്കളെ വാർത്ത? "

തോക്ക് തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ ശങ്കരൻ ചോദിച്ചു.

"ഭൂമി പൂജയ്ക്ക് വേണ്ടി തിരുവമ്പാടിക്കാർ കാര്യമായി കോപ്പ് കൂട്ടുന്നുണ്ട്. "

"ഹ്മ്മ്  " ശങ്കരൻ ഒന്നു ഇരുത്തി മൂളി.

"അച്ഛാ മുംബൈയിന്നു ആ രഘുവരനും അയാളുടെ പേരകുട്ടിയും ഇങ്ങോട്ടേക്കു എത്തിയിട്ടുണ്ട് "

"ആര് ശ്രീനിവാസന്റെ മോളോ? "

ശങ്കരൻ തലയുയർത്തി അവരെ നോക്കി

"അതേ അച്ഛാ.. നമ്മുടെ ചില ശിങ്കിടികൾ ചോർത്തിയ വിവരമാ.. എത്രത്തോളം സത്യം ഉണ്ടെന്നു ഉറപ്പില്ല.. "

"എല്ലാവരും വരട്ടെടാ... അപ്പോഴല്ലേ നമ്മുടെ ഉത്സവമൊക്കെ പൊടി പൊടിക്കൂ  "

ശങ്കരൻ പൊട്ടിചിരിച്ചുകൊണ്ട് തോക്ക് തുടക്കുന്നതിൽ കർമ്മ നിരതനായി.

"അച്ഛാ ജിത്തുവിന് വേണ്ട സുരക്ഷയ്ക്ക് നമ്മുടെ ആളുകളെ നിർത്തിയിട്ടുണ്ട്. അവനു എന്തേലും അബദ്ധം പിണഞ്ഞാൽ അവരു ഓടിയെത്തും
അവനെ രക്ഷിക്കാൻ.വേറാർക്കും അവനെ തൊടാൻ പോലും ആവില്ല  "

ചിരിയോടെ ബലരാമൻ പറഞ്ഞു.

"ജിത്തുവിന് മാത്രമല്ല, അനന്തുവിനും സുരക്ഷയ്ക്ക് ആളെ നിർത്തണം  "

പെട്ടെന്നു എന്തോ ഓർത്ത പോലെ ശങ്കരൻ പറഞ്ഞു. അച്ഛൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചു വച്ചിരിക്കുന്നുവെന്നു ബലരാമന് തോന്നി.

"എന്തിനാ അച്ഛാ അനന്തൂട്ടനും വേണമെന്ന് പറഞ്ഞത്.?  "

സങ്കോചത്തോടെ അയാൾ ചോദിച്ചു.

"അനന്തുവിന്റെ മുഖം തന്നെ

💬 Comments

View all comments