0%

Chapter Title : വശീകരണ മന്ത്രം 7 [ചാണക്യൻ]

Author : Kambikathakal Read All Parts 990

കാരണം ... ആ മുഖം കണ്ടാൽ പഴയ ശത്രുക്കൾ തല പൊക്കുമോ എന്ന് എനിക്ക് ഒരു പേടിയുണ്ട് "

"ഇല്ലച്ഛാ അവനു ഒന്നും സംഭവിക്കില്ല.. അനന്തൂട്ടന് വേണ്ടിയും ഞാൻ ആളെ നിർത്താം. ഒന്നും ഓർത്തു പേടിക്കണ്ട  "

ബലരാമൻ ശങ്കരനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു. പക്ഷെ അയാളുടെ മനസ് പ്രക്ഷോഭമായ ഒരു കടലിനു തുല്യമായിരുന്നു. പതിവ് പോലെ കുപ്പി പൊട്ടിക്കുന്ന കലാപരിപാടിയിലേക്ക് അവർ തിരിഞ്ഞു.

ഈ സമയം തറവാട്ടിൽ മുത്തശ്ശിയുടെ മടിയിൽ കിടക്കുകയായിരുന്നു അനന്തു.മുത്തശ്ശിക്ക് സമീപം ശിവയെ മടിയിൽ കിടത്തി മാലതിയും ഇരിപ്പുണ്ട്.

മുത്തശ്ശിയുടെയും അമ്മയുടെയും പഴം പുരാണം കേട്ടു കൊണ്ടിരിക്കുകയായിരുന്നു അനന്തു. അവനു ആകെ വല്ലാതെ ബോറടിച്ചു.

മുറിയിലേക്ക് എണീറ്റു പോയാലോ എന്ന് വരെ അവൻ ചിന്തിച്ചു. അവരുടെ പുരാണം പറച്ചിലിന് ഉടനെ ഒന്നും അന്ത്യം ഉണ്ടാവില്ലെന്ന് അവനു ഉറപ്പായിരുന്നു.

"മാലതി നമുക്ക് അനന്തുവിനു ഒരു പെണ്ണ് കണ്ടു പിടിച്ചാലോ ? "

കാർത്യായനി അവന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.

"ഈ കാട്ടുമാക്കാനൊക്കെ എവിടുന്ന് പെണ്ണ് കിട്ടാനാ? "

ശിവ പുച്ഛത്തോട്ട് അവനെ നോക്കി ഇളിച്ചു.

"അനന്തു ദേഷ്യത്തോടെ അവളെ നോക്കി പല്ലിറുമ്മി.

"കുറച്ചു വയസ്സ് മൂപ്പുണ്ടായിരുന്നേൽ മീനാക്ഷിയെക്കൊണ്ട് ഇവനെ കെട്ടിക്കായിരുന്നു. പക്ഷെ അവൾക്ക് നല്ലോണം വയസില്ലേ ഇവനെക്കാളും ? "

മാലതി നിരാശയോടെ പറഞ്ഞു.

"അത് നല്ല ബന്ധമായിരുന്നു മാലതി.. മീനാക്ഷിനെ നമുക്ക് എല്ലാവർക്കും അറിയുന്നതല്ലേ,എന്റെ പേരക്കുട്ടി. അപ്പൊ അവളെയും ഇവനെയും അങ്ങ് ഒന്നിപ്പിക്കായിരുന്നു.

"അതിനെന്താ അമ്മൂമ്മേ സച്ചിൻ സച്ചിന്റെ ഭാര്യയെക്കാളും വയസിനു മൂത്തതല്ലേ... അതുപോലെ ഫഹദും നസ്രിയയും.... "

ശിവ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ അനന്തു ഇടപെട്ടു.

"മതി... ഒന്ന് നിർത്ത്... കേട്ട് മടുത്തു ഈ ഉദാഹരണങ്ങൾ... ഒന്ന് മാറ്റി പിടിക്ക് മോളെ"

അനന്തു തല വെട്ടിച്ചു പുച്ഛത്തോടെ അവളെ നോക്കി.

"സമയമാകുമ്പോ അവന്റെ പെണ്ണ് വരുമെന്ന് എന്റെ മനസ് പറയുന്നു.. അതുവരെ നമുക്ക് നോക്കാം അല്ലേ? "

മുത്തശ്ശി ഒരു തത്വജ്ഞാനിയെ പോലെ പറഞ്ഞു.

"അതേ അമ്മേ, സമയമാകുമ്പോൾ ആ പെണ്ണ് വരട്ടെ "

മാലതി കാർത്യായനിയെ പിന്താങ്ങി. പിന്നീട് അവർ മറ്റു ചർച്ചകളിൽ

💬 Comments

View all comments